ബെനെല്ലിയുടെ വരും കാല ഡിസൈനുമായി ടൊർണാഡോ നേക്കഡ് ട്വിൻ 500 എത്തിയതിന് പിന്നാലെ തന്നെ ഇതാ അതേ ഹെഡ്‍ലൈറ്റുമായി രണ്ടു 250 സിസി മോഡലുകൾ കൂടി. അതിൽ ഒന്ന് ഇപ്പോഴത്തെ ട്രെൻഡായ എ ഡി വി, ബി കെ എക്സ് 250 യും മറ്റൊന്ന് ഒരു സൂപ്പർ മോട്ടോ ബി കെ എക്സ് 250 എസുമാണ്.
ടൊർണാഡോ നേക്കഡ് ട്വിൻ 500 ൻറെ അതെ ഹെഡ്‍ലൈറ്റാണ് ഇരുവർക്കും നൽകിയിരിക്കുന്നത്. എന്നാൽ സൈഡ് പാനലുകൾ ഒഴുകിയിറങ്ങുന്നതിന് പകരം ചെത്തി നിർത്തിയതു പോലാണ്. ചെത്തിയെടുത്ത ടാങ്ക്, ബാഷ് പ്ലേറ്റ്, ടാങ്കിലേക്ക് കേറി നിൽക്കുന്ന ഒറ്റ പീസ് സീറ്റ്, മിനിമലിസ്റ്റിക് ടൈൽ സെക്ഷൻ, ഉയർന്നിരിക്കുന്ന എക്സ്ഹൌസ്റ്റ് എന്നിവ രണ്ടു പേർക്കും ഒരുപോലെ നൽകിയപ്പോൾ,
മാറ്റങ്ങൾ വന്നിരിക്കുന്ന ഭാഗങ്ങൾ ഏതൊക്കെ എന്ന് നോക്കാം. ആദ്യം സൂപ്പർ മോട്ടോ എ ഡി വി ബൈക്കുകളിൽ വരുന്നത് പോലെ ഫയറിങ് ഇല്ലെങ്കിലും ബീക് നൽകിയിട്ടുണ്ട്, 17 ഇഞ്ച് 110 // 150 സെക്ഷൻ ടയറുകൾക്ക് ഫ്ലൂറസെന്റ്റ് നിറമുള്ള അലോയ് വീലാണ്. മുന്നിൽ യൂ എസ് ഡി ഫോർക്കും പിന്നിൽ മോണോ സസ്പെൻഷനും നൽകിയപ്പോൾ റോഡ് മോഡലായ ഇവന് കുറച്ച് ഓഫ് റോഡും കൊണ്ടുപോകുന്ന തരത്തിൽ 150 എം എം ട്രാവൽ എത്തിച്ചിട്ടുണ്ട് എന്നാൽ എ ഡി വി ക്ക് പക്കാ ഓഫ് റോഡർ ആയതിനാൽ 180 എം എം ട്രാവെലാണ്. എ ഡി വി ക്ക് ടയർ ചെറുതായി 100 // 140 സെക്ഷൻ ടയറുകളും കുറച്ച് ഇഞ്ച് കൂട്ടിയ മുൻ ടയർ 19 ഇഞ്ചിലേക്ക് മാറ്റിയിട്ടുണ്ട്. കാടും മേടും കയറാനായി സ്പോക്ക് വീലുകളും ഓഫ് റോഡ് ടയറുകളും നൽകിയിട്ടുണ്ട്, സെമി ഫയറിങ്ങും കൂടി എത്തുന്നതോടെ എ ഡി വിയും തയ്യാർ.
ഒപ്പം ഇന്ത്യയിൽ നിലവിലുള്ള ട്ടി ആർ കെ 251 ൻറെ അതെ എൻജിൻ തന്നെയാണ് ഇവനിലും എത്തുന്നത്. 249 സിസി, സിംഗിൾ സിലിണ്ടർ, ലിക്വിഡ് കൂൾഡ് എൻജിന് കരുത്ത് 25.5 എച്ച് പി യും ടോർക്ക് 21 എൻ എം തന്നെ . ബ്രേക്കിങ്ങിലും വ്യത്യാസമില്ല. 280 // 240 എം എം സിംഗിൾ ഡിസ്ക് ബ്രേക്കുക്കൾ ഒരുക്കിയപ്പോൾ ഇന്ധന ടാങ്ക് കപ്പാസിറ്റി കുറച്ചധികം കുറച്ചിട്ടുണ്ട് ഇവർക്ക് 13.4 ലിറ്റർ സംഭരണ ശേഷി മാത്രമാണ് ഉള്ളത്. യൂ എസ് ബി ചാർജറും എൽ സി ഡി മീറ്റർ കൺസോളും ഇവനൊപ്പമുണ്ടാകും. 2023 പകുതിയോടെ യൂറോപ്പിൽ വിപണിയിലെത്തുമെങ്കിലും ഇന്ത്യൻ ലോഞ്ചിനെ കുറിച്ച് വിവരമില്ല.
Leave a comment