ഹോണ്ടയുടെ ഹോണ്ട സിബി യൂണികോൺ ഇന്ത്യയിൽ എത്തിയിട്ട് വർഷം കുറച്ചായി. എന്നാൽ മാറ്റം വരാത്ത ചില ഭാഗങ്ങൾ മാത്രമാണ്. ഈ ഇരുപതാം വർഷവും ഉള്ളത്.
അതിൽ ഡിസൈനിൽ തൊട്ടാൽ പൊള്ളുമെന്ന് നേരത്തെ മനസ്സിലായ ഹോണ്ട. ഇതാ പുതിയ അപ്ഡേഷനിൽ തങ്ങളുടെ എവർഗ്രീൻ മീറ്റർ കൺസോൾ മാറ്റിയിരിക്കുന്നു.
- മൈലേജ് ഇൻഡിക്കേറ്റർ
- ഗിയർ പൊസിഷൻ ഇൻഡിക്കേറ്റർ,
- ഡിസ്റ്റൻസ് ടു എംറ്റി
തുടങ്ങിയ കാര്യങ്ങൾ പുതിയ മീറ്റർ കൺസോളിൽ തെളിയും. അടുത്ത മാറ്റം വരുന്നത് ഹെഡ്‍ലൈറ്റിലാണ്. ഡിസൈനിൽ മാറ്റം ഇല്ലെങ്കിലും ഹാലൊജൻ മാറി എൽ ഇ ഡി ആയി. ടൈൽ ലൈറ്റ് പഴയത് തന്നെ.
മുന്നിൽ യൂ എസ് ബി ചാർജിങ് പോർട്ട് , എന്നിവയാണ് മാറ്റങ്ങളുടെ ലിസ്റ്റ് ഒപ്പം ഞെട്ടിക്കുന്ന ഒരു മാറ്റം കൂടി എത്തിയിട്ടുണ്ട്. ഏകദേശം 7,000/- രൂപയുടെ വർദ്ധനയാണ് പുത്തൻ മോഡലിന് വന്നിരിക്കുന്നത്.
- ടിവിഎസ് ബൈക്ക് ൽ നിന്ന് ആദ്യ സാഹസികൻ
- ടിവിഎസ് റൈഡർ 125, റോനിൻ വലിയ പ്രൈസ് കട്ട്
- എക്സ് എസ് ആർ 155 ഇന്ത്യയിൽ എത്തുമ്പോൾ
ഇപ്പോൾ 1.19 ലക്ഷമാണ് ഹോണ്ട സിബി യൂണികോൺ ന് എക്സ്ഷോറൂം വിലയായി ഹോണ്ട ചോദിക്കുന്നത്.
Leave a comment