ഹോണ്ട സി ബി 350 എത്തിയിട്ട് 4 വർഷം കഴിയുകയാണ്. അടുത്ത പടിയായി 500 റിട്രോ ബൈക്ക് ഒരുക്കുന്നതായി റിപ്പോർട്ട്. കൂടുതൽ വിവരങ്ങൾ ഒന്നും ഇപ്പോൾ ലഭ്യമല്ലെങ്കിലും.
അഭ്യുഹങ്ങൾ ചൂട് പിടിച്ചു തുടങ്ങിയിട്ടുണ്ട്. ഒരു വിഭാഗം പറയുന്നു. നിലവിലുള്ള സി ബി 350 യുടെ തുടർച്ചയായി ആണ് എന്ന്. എയർ കൂൾഡ് 500 സിസി –
മോഡലിന് 25 എച്ച് പി ക്ക് അടുത്ത് കരുത്തുണ്ടാകുമെന്നാണ് പറയുമ്പോൾ. അടുത്ത കരക്കമ്പി വരുന്നത് ഒരു ട്വിൻ സിലിണ്ടർ മോഡലാണ് അണിയറയിൽ ഒരുങ്ങുന്നത് എന്നാണ്.
നമ്മൾ സി ബി 500 എക്സിൽ കണ്ട എൻജിനുമായി ഒരു റിട്രോ താരം. അടി കൊഴുക്കുമ്പോളും ഹോണ്ട ഒരു ക്ലൂവും പുറത്ത് വിട്ടിട്ടില്ല. കൂടുതൽ സാധ്യതയുള്ളത് ട്വിൻ സിലിണ്ടർ വരാനാണ്.
കാരണം സി ബി 500 എയർ കൂൾഡ് മോട്ടോർസൈക്കിളുകൾ. ലിമിറ്റഡ് മാർക്കറ്റുകളിൽ മാത്രം വില്പന നടത്താൻ സാധിക്കുകയുള്ളു. ഏറ്റവും വലിയ മാർക്കറ്റുകളിൽ ഒന്നായ ഇന്ത്യയിൽ എത്തിയാലും –
- ടിവിഎസ് എഡിവി അടുത്ത വർഷം
- എക്സ് എസ് ആർ 155 ഇന്ത്യയിൽ എത്തുമ്പോൾ
- ഗറില്ല 450 യും സ്പീഡ് 400 ഉം നേർക്കുനേർ
കാര്യമായ വില്പന നടത്താൻ കഴിയില്ല. അതുകൊണ്ട് തന്നെ 500 ട്വിൻ സിലിണ്ടർ ക്ലാസ്സിക് എത്താനാണ് വഴി. പിന്നെ 500 സിസി ട്വിൻ സിലിണ്ടർ എൻജിൻ ഉള്ളതിനാൽ അതിനായി –
വലിയ പണി എടുക്കേണ്ട കാര്യവും ഇല്ല. എന്താണ് നിങ്ങളുടെ അഭിപ്രായം ???
Leave a comment