കെ ട്ടി എം ഇന്ത്യയുടെ ജീവവായുവായ ഡ്യൂക്കിന് അഞ്ചുവർഷം കൂടുമ്പോളാണ് പുതിയ മാറ്റങ്ങൾ കൊണ്ടുവരുന്നത്. 2012 ൽ ആദ്യ തലമുറ എത്തി, രണ്ടാം തലമുറ എത്തുന്നത് 2017 ലാണ്. ഇനി അടുത്തത് ഉടനെ തന്നെ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ വരുന്നത്.
എന്നാൽ മൂന്നാം പഞ്ചവത്സരപദ്ധതിയിൽ വലിയ മാറ്റങ്ങളാണ് ഡ്യൂക്ക് സീരിസിനെ കാത്തിരിക്കുന്നത്. ആദ്യം രൂപത്തിൽ തന്നെ തുടങ്ങാം. ഇന്ത്യയിൽ എത്തിയിലെങ്കിലും ഡ്യൂക്ക് സീരിസിലെ കൊടും ഭീകരനെ അടിസ്ഥാനപ്പെടുത്തിയാണ് പുതിയ തലമുറ ഡ്യൂക്ക് സീരീസ് ഡിസൈൻ ചെയ്യുന്നത് എന്ന് നമ്മൾ ഇതിനോടകം കണ്ടതാണല്ലോ. പുതിയ തലമുറയിൽ പുതിയ ഹെഡ്‍ലൈറ്റ്, ടൈൽ ലൈറ്റ്, കൂടുതൽ ഷാർപ്പ് ആയ ബോഡി പാനൽ, പുതിയ ഷാസി, സബ് ഫ്രെയിം, ഓഫ്സെറ്റ് പിൻ മോണോ സസ്പെൻഷൻ, ആർ സി യിൽ കണ്ട തരം ഭാരം കുറഞ്ഞ ഡിസ്‌കും അലോയ് വീലും എന്നിവക്ക് പുറമെ.
125, 200 മോഡലുകളിൽ കുറച്ചു കൂടി പ്രീമിയം ഫീചേഴ്‌സ് കൂട്ടിച്ചേർക്കുക്കയാണ് കെ ട്ടി എം. ഇരുവരിലും പുതുതായി എത്തുന്നത് ഇപ്പോൾ ഇന്ത്യയിൽ ഡ്യൂക്ക് 390 യിൽ മാത്രം കണ്ടുവരുന്ന എൽ ഇ ഡി ഹെഡ്‍ലൈറ്റിനൊപ്പം ട്ടി എഫ് ട്ടി ഡിസ്പ്ലേയും കുഞ്ഞൻ മോഡലിൽ എത്തുന്നുണ്ട്. അങ്ങനെയാണ് പോക്കെങ്കിൽ ഡ്യൂക്ക് 250 യിൽ പുതിയ ട്ടി എഫ് ട്ടി ഡിസ്‌പ്ലേയും കാണാം. കുഞ്ഞന്മാരിൽ ഫീച്ചേഴ്സിലാണ് അപ്‌ഡേഷൻ കൊണ്ടുവരുന്നതെങ്കിൽ ഇപ്പോൾ തന്നെ സിംഗിൾ സിലിണ്ടർ കൊടും ഭീകരനായ 390 യുടെ എൻജിൻ കപ്പാസിറ്റി 373 സിസി യിൽ നിന്ന് 399 ലേക്ക് കൂട്ടുന്നു എന്ന വാർത്ത കൂടി പുറത്ത് വരുന്നുണ്ട്. കപ്പാസിറ്റിക്ക് അനുസരിച്ച് കരുത്തും കൂടാനാണ് സാധ്യത.
എന്തായാലും രണ്ടാം പഞ്ചവത്സര പദ്ധതിയുടെ അവസാനം വന്നിരിക്കെ 2023 തുടക്കത്തിൽ തന്നെ മൂന്നാം തലമുറ മോഡലുകൾ അവതരിച്ചു തുടങ്ങും. ഒപ്പം ലോഞ്ച് മാലയുടെ പുതിയ വിവരങ്ങൾ ഒന്നും ഇപ്പോൾ ലഭ്യമല്ല.
Leave a comment