ഞായറാഴ്‌ച , 16 മാർച്ച്‌ 2025
Home Bike news ഹീറോ സ്‌പ്ലെൻഡർ പ്ലസിൽ പുതിയ ടെസ്റ്റ്
Bike news

ഹീറോ സ്‌പ്ലെൻഡർ പ്ലസിൽ പുതിയ ടെസ്റ്റ്

പരീക്ഷണം വിജയിച്ചാൽ കൂടുതൽ മോഡലുകളിലേക്ക്

ഹീറോ സ്‌പ്ലെൻഡർ പ്ലസിൽ പുതിയ ടെസ്റ്റ്
ഹീറോ സ്‌പ്ലെൻഡർ പ്ലസിൽ പുതിയ ടെസ്റ്റ്

ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ വില്പന നടത്തിയ മോട്ടോർസൈക്കിളുകളിൽ ഹീറോ സ്‌പ്ലെൻഡർ +. 1994 ൽ ഇറങ്ങിയ അന്നുമുതൽ ഇന്ന് വരെ വലിയ മാറ്റങ്ങൾ ഒന്നും രൂപത്തിൽ വരുത്തിയിട്ടില്ലെങ്കിലും.

ടെക്നോളജിയിൽ ഒരു പിശുക്കും ഹീറോ ഇവനിൽ വരുത്തിയിട്ടില്ല. ബ്ലൂറ്റുത്ത് കണക്റ്റിവിറ്റി, എൽ ഇ ഡി ഹെഡ്‍ലൈയ്റ്റ് വരെ അപ്ഡേറ്റ് ആണെങ്കിലും. ഇടയിൽ ഒരാളെ വിട്ട് പോയിരുന്നു.

എന്നാൽ ആ കുറവ് നികത്തുകയാണ് ഹീറോ മോട്ടോകോര്പ്പ്. പറഞ്ഞു വരുന്നത് മുന്നിലെ ഡിസ്ക് ബ്രേക്ക് ആണ്. മുപ്പത് വർഷങ്ങൾ എടുത്തു ഡിസ്ക് ബ്രേക്ക് സ്‌പ്ലെൻഡറിൽ എത്താൻ.

എന്നാൽ ഒരു ടെസ്റ്റ് എന്ന രീതിയിലാണ് ഡിസ്ക് വരുന്നത്. സ്‌പ്ലെൻഡർ തന്നെ മൂന്ന് മോഡലുകളായി ഇപ്പോൾ നിലവിലുണ്ട്. ഏറ്റവും വില കുറവുള്ള ഹീറോ സ്‌പ്ലെൻഡോർ +, സ്റ്റാൻഡേർഡ് എന്ന് വിളിക്കാം.

അത് കഴിഞ്ഞ് ബ്ലൂറ്റുത്ത് കണക്റ്റിവിറ്റിയോട് കൂടിയ എക്സ് ടെക്. അതിന് മുകളിലായി എൽ ഇ ഡി ഹെഡ്‍ലൈറ്റുമായി എക്സ് ടെക് 2.0 യുമാണ് ഉള്ളത്. അതിൽ എല്ലാ നിരയിലും ഉള്ളവർക്ക് ഈ മാറ്റം വന്നിട്ടില്ല.

പകരം നടുക്കഷ്ണം എക്സ് ടെകിന് മാത്രമാണ് ഡിസ്ക് ബ്രേക്ക് വന്നിരിക്കുന്നത്. ഡ്രം വാരിയൻറ്റിനെ അപേക്ഷിച്ച് 3300 രൂപ അധികം നൽകണം. ഇപ്പോൾ 84,253/- രൂപയാണ് ഇവൻറെ കേരളത്തിലെ എക്സ് ഷോറൂം വില.

ഡിസ്ക് ബ്രേക്കിന് കൂടുതൽ ഡിമാൻഡ് വരുകയാണെങ്കിൽ. അധികം വൈകാതെ തന്നെ മറ്റ് വാരിയൻറ്റുകളിലും ഡിസ്ക് ബ്രേക്ക് എത്തിയേക്കും. ഇനി എതിരാളി പ്ലാറ്റിനയെ പോലെ –

എ ബി എസ് എത്തുമോ എന്ന് കാത്തിരുന്ന് കാണേണ്ടതാണ്. മറ്റ് മാറ്റങ്ങളില്ല.

സോഴ്സ്

Leave a comment

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Related Articles

കെടിഎം ഡ്യൂക്ക് 390 ക്ക് കലക്കൻ ഓഫർ

കെടിഎം ഡ്യൂക്ക് 390 ക്ക് 18,000/- രൂപ ഡിസ്‌കൗണ്ട് പ്രഖ്യാപിച്ച് ചൂട് മാറുന്നതിന് മുൻപ്. ഇതാ...

കെടിഎം 160 വരുന്നു ആർ 15 നെ ലക്ഷ്യമിട്ട്

കെടിഎം 125 സീരീസ് ഇന്ത്യയിൽ പിൻ‌വലിക്കാനുള്ള സാഹചര്യം നോക്കിയപ്പോൾ തന്നെ. നമ്മുക്ക് മനസ്സിലായ കാര്യമാണ്. ഒരു...

ടിവിഎസ് ജൂപ്പിറ്റര് 110 സിസി വില ( ഓബിഡി 2 ബി )

ടിവിഎസ് ജൂപ്പിറ്റര് 110 സിസി വില നോക്കാം . ഏപ്രിൽ 1 ന് പുതിയ മലിനീകരണ...

കെടിഎം 125 വില്പന നിർത്തുന്നു

ഇന്ത്യയിൽ ആർ 15 വി3 യുടെ വില്പന കണ്ട്. എൻട്രി ലെവൽ പ്രീമിയം നിരയിൽ എത്തിയവരാണ്...