ഇന്ത്യയിൽ കഴിഞ്ഞ കുറച്ചു മാസങ്ങളായി ഹീറോ കരിസ്‌മ 210 വില്പനയിൽ ഉണ്ടായിരുന്നില്ല. ഇനി 250 വരുന്നത് പ്രമാണിച്ച് 210 നിർത്തുക ആണോ എന്ന് വരെ ചർച്ചകൾ ഉണ്ടായിരുന്നു. കാരണം വില്പനയിൽ അത്ര മികച്ച –
പെർഫോമൻസ് അല്ല നടത്തിയിരുന്നത്. എന്നാൽ കരിസ്‌മയെ നിനെ കൈവിടാൻ ഹീറോ ഒരുക്കമല്ല. പുതിയ അപ്ഡേഷനുമായി കരിസ്‌മ എത്തിയിരിക്കുകയാണ്. 2025 ലെ മാറ്റങ്ങൾ നോക്കിയാൽ ട്രെൻഡിങ് –
ഫീച്ചേഴ്‌സ് ആണ് എത്തിയിരിക്കുന്നത്. യൂ എസ് ഡി ഫോർക്കും ടി എഫ് ടി ഡിസ്‌പ്ലേയും എത്തിയിട്ടുണ്ട്. ബ്ലൂറ്റുത്ത് കണക്റ്റിവിറ്റിയോട് കൂടിയ ഇവന്
- നാവിഗേഷൻ
- കാൾ അലേർട്ട്
- ഗിയർ പൊസിഷൻ ഇൻഡിക്കേറ്റർ
- ലോ ഫ്യൂൽ ഇൻഡിക്കേറ്റർ
തുടങ്ങിയവക്കൊപ്പം അടിസ്ഥാന വിവരങ്ങളും ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഇനി പ്രധാന മാറ്റത്തിലേക്ക് വരാം. വില കഴിഞ്ഞ വെർഷൻ ബേസ് വേർഷനായി അതെ വിലക്ക് തുടരുന്നുണ്ട്. വില 1.81 ലക്ഷം.
പക്ഷേ പുതിയ മാറ്റങ്ങളുമായി എത്തിയ ഇവന് 18,350/- രൂപയുടെ വർദ്ധനയാണ് ഉണ്ടായിരിക്കുന്നത്. വില 199,750/- രൂപയാണ് വന്നിരിക്കുന്നത്. മഞ്ഞ, റെഡ് , ബ്ലാക്ക് എന്നിവയാണ് നിറങ്ങൾ.
- കെടിഎം 160 വരുന്നു ആർ 15 നെ ലക്ഷ്യമിട്ട്
- ആഡംബര ബൈക്കുകളിൽ വില കുറയുന്നത് ആർക്ക്
- എക്സ്ട്രെയിം 250 ആർ അവതരിപ്പിച്ചു
അതിന് മുകളിൽ കോമ്പറ്റ് എന്ന വേർഷൻ കൂടിയുണ്ട്. നിറം, സ്റ്റിക്കർ എന്നിവയുടെ മാറ്റത്തിന് 1750 രൂപ കൂടി കൊടുക്കണം. അപ്പോൾ ചോദ്യം ഇതാണ്. ഹീറോയുടെ തന്നെ എക്സ്ട്രെയിം 250 യെക്കാളും –
20,000/- രൂപ അധികം നല്കണം ഹീറോ കരിസ്‌മ 210 ന് . നിങ്ങൾ ഏത് തിരഞ്ഞെടുക്കും. താഴെ കമൻറ്റ് ചെയ്യു.
Leave a comment