സ്പീഡ് 400 ന് ശേഷം ഇതാ പുതിയ അഫൊർഡബിൾ വേർഷൻ അവതരിപ്പിക്കാൻ ഒരുങ്ങി ട്രയംഫ്. സ്പീഡ് 400 ൽ നടന്ന കടുംവെട്ട് സ്ക്രമ്ബ്ലെർ 400 എക്സ് ന് ഇല്ല.
എന്നാണ് സ്പോട്ട് ചെയ്ത മോഡലിൽ നിന്ന് കാണാൻ സാധിക്കുന്നത്. എന്നാൽ കുറവുകൾ ഉണ്ട് താനും. കടുംവെട്ട് എന്ന് ഉദേശിച്ചത് യൂ എസ് ഡി ഫോർക്ക് തന്നെ.
ഇപ്പോൾ യൂ എസ് ഡി ചെറിയ മോഡലിൽ വരെ എത്തിയപ്പോൾ. സ്പീഡ് 400 ൻറെ അഫൊർഡബിൾ വേർഷനിൽ മാറ്റി നിർത്തി. എന്നാൽ സ്ക്രമ്ബ്ലെറിലേക്ക് എത്തിയപ്പോൾ യൂ എസ് ഡി ഫോർക്ക് നിലനിർത്തിയിട്ടുണ്ട്.
![സ്പീഡ് 400 പ്രക്ടിക്കൽ എത്തി](https://automalayalam.com/wp-content/uploads/2024/09/triumph-speed-400-T4-launched-700x499-1.webp)
പക്ഷേ ഗോൾഡൻ നിറത്തിന് പകരം കറുപ്പ് ആയെന്ന് മാത്രം. ടൈൽ ലൈറ്റ് ചെറുതാക്കിയതിനൊപ്പം. സീറ്റ് സിംഗിൾ പീസ് ആയി. അലോയ് വീൽ ഡിസൈനിലും മാറ്റം വരുത്തിയിട്ടുണ്ട്. ടയർ എംആർഎഫ് ആണ്.
കെ ടി എം ബൈക്കുകളിൽ കാണുന്ന അലോയ് വീലാണ്. എൻജിനിലും മാറ്റം പ്രതീക്ഷിക്കുന്നുണ്ട്. 398 സിസി, സിംഗിൾ സിലിണ്ടർ, ലിക്വിഡ് കൂൾഡ് എൻജിൻ.
സ്‌പീഡ് ടി4 ലെ പോലെ 31 പി എസ് കരുത്തും. 36 എൻ എം ടോർക്കുമാണ് ഉല്പാദിപ്പിക്കുന്നത്. കടും വെട്ട് ഇല്ലാത്തതിനാൽ വലിയ വില കുറവ് ഉണ്ടാകാൻ വഴിയില്ല.
- ട്രയംഫ് ടൈഗർ 400 വരുന്നു ???
- ബജാജ് ഡോമിനർ 400 അടുത്ത തലമുറ അണിയറയ
- ബിഎസ്എ ഗോള്‍ഡ് സ്റ്റാര്‍ 650 സ്ക്രമ്ബ്ലെർ അവതരിപ്പിച്ചു
ഏകദേശം 15,000/- രൂപയുടെ കുറവ് ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. ഇപ്പോൾ സ്ക്രമ്ബ്ലെർ 400 എക്സ് ൻറെ വില വരുന്നത് 2.64 ലക്ഷം രൂപയാണ്.
വരും മാസങ്ങളിൽ ഇവനെയും ഇന്ത്യയിൽ പ്രതീക്ഷിക്കാം.
Leave a comment