വലിയ മാറ്റങ്ങളുമായി 2024 ഹീറോ എക്സ്ട്രെയിം 160 ആർ. കഴിഞ്ഞ ദിവസങ്ങളിൽ ടീസർ പുറത്ത് വിട്ടിരുന്നു. അന്ന് സേഫ്റ്റി ക്ക് മുൻതൂക്കം നൽകിയാണ് എത്തിയത് എങ്കിൽ. ഇപ്പോൾ വിലയിലും വൻവർദ്ധനയാണ് ഉണ്ടായിരിക്കുന്നത്.
ആദ്യം മാറ്റങ്ങളുടെ ലിസ്റ്റ് നോക്കിയാൽ
- സിംഗിളിൽ നിന്ന് ഡ്യൂവൽ ചാനൽ എ ബി എസ്,
- അപ്രതീക്ഷിതമായ ബ്രേക്കിംങ്ങിലെ അപകടം ഒഴിവാക്കാനായി പാനിക് ബ്രേക്ക് അലേർട്ട്.
- ഡിസൈനിൽ പുതിയ – സിംഗിൾ പീസ് സീറ്റ്, ടൈൽ ലാംപ്.
- ഡ്രാഗ് റൈസ് ടൈമർ
- ഒപ്പം പുതിയ ബ്രൗൺ നിറം
എന്നിങ്ങനെ നീളുന്നു സേഫ്റ്റി ,ഡിസൈൻ എന്നിവിടങ്ങളിൽ വന്ന മാറ്റങ്ങളുടെ ലിസ്റ്റ്. എന്നാൽ വില കുറച്ചു കട്ടിയാണ്. ഇതിനൊക്കെ കൂടി 11,200 രൂപ കൂടി. 138,500/- രൂപയാണ് ഡൽഹിയിലെ എക്സ് ഷോറൂം വില –
വരുന്നത്. എന്താണ് ഇത്രയും വില കൂടിയിരിക്കുന്നത് എന്ന് നോക്കിയാൽ. ആദ്യം മൂന്ന് വാരിയൻറ്റുകളിലാണ് എക്സ്ട്രെയിം 160 ആറിൻറെ വില ആരംഭിക്കുന്നത്. വാരിയൻറ്റുകൾ എല്ലാം വെട്ടികൂട്ടിയപ്പോളാണ് –
ഈ വൻവില വർദ്ധനക്ക് എത്തുന്നത്. ഇനി എതിരാളികളുടെ വില നോക്കിയാൽ ആർ ട്ടി ആർ 160 4 വിയുടെ വില ആരംഭിക്കുന്നത്. 1.24 മുതൽ 1.38 ലക്ഷം രൂപ വരെയാണ്. എൻ 160 ക്ക് 1.33 ലക്ഷവും –
എൻ എസ് 160 ക്ക് 1.46 ലക്ഷവുമാണ് ഡൽഹിയിലെ എക്സ് ഷോറൂം വിലയായി വരുന്നത്. ടോപ് വാരിയൻറ്റിന് ഡിമാൻഡ് കൂടിയതിനാൽ ആകാം ഈ മാറ്റം വരുത്തിയിരിക്കുന്നത്. വില കുറവുള്ള എക്സ്ട്രെയിം 160
- പുതിയ എൻ 160 യിൽ വലിയ മാറ്റങ്ങൾ
- വലിയ വില കുറവുമായി ആർ ട്ടി ആർ 160
- ഹീറോ ഹങ്ക് 160 ആർ എസ് അവതരിപ്പിച്ചു
ആണ് നോക്കുന്നത് എങ്കിൽ 2 വിയിലേക്ക് പോകാം. എന്തായാലും അവിയൽ പരുവത്തിൽ വന്ന എക്സ്ട്രെയിം 160 ആർ 4 വി മാർക്കറ്റ് പിടിച്ചടക്കുമോ എന്ന് കാത്തിരുന്ന് കാണാം.
Leave a comment