ഇന്ത്യയിൽ എൻ എസ് 400 ഇസഡ് കില്ലർ പ്രൈസുമായി എത്തിയതോടെ. മറ്റ് ബ്രാൻഡുകൾക്ക് മാത്രമല്ല ബജാജിനും വലിയ വെല്ലുവിളിയാണ് ഉണ്ടായിരിക്കുന്നത്. തങ്ങളുടെ ഫ്ലാഗ്ഷിപ്പായ ബജാജ് ഡോമിനർ 400 –
വലിയ ഓവർ പ്രൈസ് ആയി കഴിഞ്ഞു. ഇനി അത് ജസ്റ്റീഫൈ ചെയ്യുന്നത് എങ്ങനെ ആണെന്ന് കുറച്ചു നാളുകളായി ഉള്ള സംശയമാണ്. അതിന് ചെറിയ ക്ലൂ തന്നിരിക്കുകയാണ് ബജാജിൻറെ മേധാവികളിൽ –
ഒരാളായ രാകേഷ് ശർമ്മ. ” പുത്തൻ തലമുറ ബജാജ് ഡോമിനർ 400 പുതിയൊരു പ്ലാറ്റ്ഫോമിലാണ് നിർമ്മിക്കുന്നത് എന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത് “.
ഇപ്പോഴുള്ള ഡോമിനർ 400 ൻറെ പോര്യ്മകൾ എല്ലാം മാറ്റിയാകും പുത്തൻ തലമുറയുടെ കടന്ന് വരവ്. എന്തൊക്കെയാണ് മാറ്റങ്ങൾ എന്ന് നോക്കിയാലോ.
- ഭാരം കുറഞ്ഞ പുതിയ ഷാസി
- കെടിഎം ൻറെ പുതിയ 399 സിസി ബജാജ് വേർഷൻ എൻജിൻ,
- എൻ എസ് 400 ൽ എത്തിയ ഇലക്ട്രോണിക്സിനൊപ്പം
- ട്ടി എഫ് ട്ടി ഡിസ്പ്ലേയും ക്വിക്ക് ഷിഫ്റ്ററും പുത്തൻ മോഡലിൽ എത്താൻ സാധ്യതയുണ്ട്
- ചിലപ്പോൾ പുതിയ ഡിസൈനും വരാം
- 2016 ൽ എത്തിയ ഡോമിക്ക് ഡിസൈനിൽ വലിയ മാറ്റങ്ങൾ ഒന്നും ഇതുവരെ എത്തിയിട്ടില്ലലോ
ഇതൊക്കെ ആയിരിക്കും പ്രധാനപ്പെട്ട മാറ്റങ്ങൾ. പുതിയ വലിയ മാറ്റങ്ങൾ എല്ലാം വന്നാലും വിലയിൽ വലിയ വർദ്ധന ഉണ്ടാകില്ല എന്നും ബജാജ് മേധാവി കൂട്ടിച്ചേർത്തിട്ടുണ്ട്.
Leave a comment