ഇന്ത്യയിൽ ഭാരത് മൊബിലിറ്റി ഷോയിൽ ഹീറോയുടെ അഴിഞ്ഞാട്ടമാണ്. എക്സ്പൾസ് 210 നിനൊപ്പം എത്തിയ മറ്റൊരു ബൈക്കാണ് എക്സ്ട്രെയിം 250 ആർ.
- ഇന്ത്യയിൽ അധികം ജനപ്രീതി ഇല്ലാത്ത 250 സിസി യിലേക്ക് എത്തുന്ന ഇവൻ.
- രണ്ടു മോഡലുകളുടെ വിജയ ഫോർമുല ഊറ്റിയെടുത്താണ് അവതരിപ്പിച്ചിരിക്കുന്നത്.
- ഡ്യൂക്ക് 250 യോട് ചേർന്ന് നിൽക്കുന്ന പെർഫോമൻസ്.
- ഡോമിനർ 250 യുടെ വാല്യൂ ഫോർ മണി എന്നതാണ് ആ രഹസ്യ ഫോർമുല.
- ഇനി കണക്കുകളിലേക്ക് എത്തിയാൽ. ഡ്യൂക്ക് 250 യുടെ ഒപ്പം പിടിക്കുന്ന 249 സിസി , എൽ സി എൻജിൻ 30 പി എസ് ആണ് കരുത്ത്.
- ഹീറോ ക്ലെയിം ചെയ്യുന്നത് 0- 60 , 0 – 100 ലും ഒന്നാമൻ ആണ് എന്നാണ്. ഡോമിനറിൽ നിന്ന് കിട്ടിയത് വില കുറവും ഫീച്ചേഴ്‌സും.
എന്നാൽ ഫെച്ചേഴ്സിൽ ആൾ കുറച്ചു മാർക്കോ ആണ്.
- റിയർ വീൽ ലിഫ്റ്റ് ഓഫ് പ്രൊട്ടക്ഷൻ
- ഇൻറ്റെലിജൻറ്റ് ഇല്ല്യൂമിനേഷൻ ഹെഡ്‍ലൈറ്റ്
- 50 – 50 വൈറ്റ് ബാലൻസ്
എന്നിവ ഉണ്ടെങ്കിലും. മീറ്റർ കൺസോൾ ടി എഫ് ടി അല്ലാത്തത് മോശമായി പോയി. അടുത്ത അപ്ഡേഷനിൽ പ്രതീക്ഷിക്കാം. ഒപ്പം യൂ എസ് ഡി ഫോർക്ക്, സ്ലിപ്പർ ക്ലച്ച് , 110 // 150 സെക്ഷൻ ടയർ.
എന്നിവയിലും ഒരു കുറവും ഉണ്ടായിട്ടില്ല. ഇനി വിലയിലേക്ക് കടന്നാൽ എക്സ്ട്രെയിം 250 ആർ 1.8 ലക്ഷം രൂപയാണ് ഇവൻറെ എക്സ് ഷോറൂം വില വരുന്നത്. ഡ്യൂക്ക് 250 – 2.25 ലക്ഷം , ഡോമിനർ 1.85 ലക്ഷം എന്നിങ്ങനെയാണ് വില വരുന്നത്.
Leave a comment