650 നിരയിൽ കുറച്ചധികം മോഡലുകൾ ഉണ്ടെങ്കിലും. പ്രൈസ് റേഞ്ച് 3 ലക്ഷത്തിന് അടുത്ത് എപ്പോളും നില നിർത്തേണ്ടത് അത്യവശ്യമാണ്. അതിനായി ഭാവിയിൽ എത്തിക്കാൻ പോകുന്ന ബൈക്കുകളാണ് റോയല് എന്ഫീല്ഡ് ബുള്ളറ്റ് 650 .
ക്ലാസ്സിക് 650 എന്നിവർ. ഇവർക്ക് വില കുറയാനുള്ള പ്രധാന കാരണം. ഒരു ബൈക്ക് ഇറക്കുബോൾ ആർ ആൻഡ് ഡിക്കായി വലിയ തുക നിക്ഷേപിക്കേണ്ടതുണ്ട്. എന്നാൽ ഈ രണ്ടു മോഡലുകൾക്കും അത്ര –
അദ്വാനം വേണ്ട. എന്നത് തന്നെയാണ് ഇവരുടെ മെയിൻ പോയിന്റ്റ്. 350, 650 എന്നിവയുടെ കോമ്പിനേഷൻ ആയതിനാൽ. ഉപയോഗിച്ച് തഴക്കവും വഴക്കവും വന്ന ഘടകങ്ങളാണ് ഭൂരിഭാഗവും.
അതുകൊണ്ട് തന്നെ വില പിടിച്ചു നിർത്താൻ എൻഫീൽഡിന് കഴിയും. ഇനി ഇന്നത്തെ വിഷയമായ പേരിലേക്ക് കടന്നാൽ. അവിടെയും അത്ര എഫൊർട്ട് ഒന്നും വേണ്ടി വന്നിട്ടില്ല.
ക്ലാസ്സിക് 650 യുടെ പോലെ തന്നെ ഒരു ട്വിൻ വാല് ചേർത്തപ്പോൾ റോയല് എന്ഫീല്ഡ് ബുള്ളറ്റ് 650 ട്വിൻ എന്ന പേര് റെഡി. ഇനി ക്ലാസ്സിക്, ബുള്ളറ്റ് 650 എന്നിവർ തമ്മിലുള്ള വ്യത്യാസം കൂടി പറയാം.
350 യിൽ ഉള്ളത് പോലെ തന്നെ. ചെറിയ പിൻ ഫെൻഡേർസ്, സിംഗിൾ പീസ് സീറ്റ് എന്നിങ്ങനെയാണ് മാറ്റങ്ങൾ. 2025 ൽ വരുമെന്ന് പ്രതീക്ഷിക്കുന്ന ഇവന്. വില ഏകദേശം 3 ലക്ഷത്തിന് അടുത്ത് പ്രതീക്ഷിക്കാം.
ഇവർ 3 ലക്ഷം മാർക്കറ്റിലേക്കുള്ള മോട്ടോർസൈക്കിൾ ആണെങ്കിൽ. ഈ നിരയിലെ ഏറ്റവും വലിയ മോഡലും കഴിഞ്ഞ ദിവസങ്ങളിൽ സ്പോട്ട് ചെയ്തിരുന്നു.
Leave a comment