ഇന്ത്യയിൽ ഇപ്പോൾ പുതിയ മോഡൽ എത്തുമ്പോൾ വില കൊണ്ട് ഞെട്ടിക്കുകയാണല്ലോ പതിവ്. എന്നാൽ ഉള്ള മോഡലുകളുടെ പുതിയ വേർഷൻ വരുമ്പോൾ വില കുറക്കുകയാണ് ജാവ ഇപ്പോൾ.
ആ സീരിസിൽ വരുന്ന രണ്ടാമത്തെ മോഡലും എത്തി കഴിഞ്ഞു. ജാവ 350 ക്ക് ശേഷം ഇതാ 42 വിനും അതേ ഡിസ്‌കൗണ്ട്. അതും 16,000/- രൂപ. എന്നാൽ 350 യിൽ ഉണ്ടായത് പോലെ ഹൃദയം മാറ്റൽ –
ഒന്നും ഇവിടെ നടന്നിട്ടില്ല. പഴയ 294 സിസി, ലിക്വിഡ് കൂൾഡ് എൻജിൻ തന്നെ. പക്ഷേ എല്ലാ തവണത്തെയും പോലെ. മെക്കാനിക്കൽ സൈഡ് കൂടുതൽ മികച്ചതാക്കാൻ ഉള്ള കാര്യങ്ങൾ എല്ലാം. ജാവ ഈ എഡിഷനിലും നൽകിയിട്ടുണ്ട്.
അപ്പോൾ മാറ്റങ്ങൾ നോക്കാം.
- ക്ലാസ്സിക് 350 ആണല്ലോ പ്രധാന എതിരാളി. അതുകൊണ്ട് ക്ലാസ്സിക് 350 യിലെ പുതിയ വലിയ മാറ്റത്തിന് വഴി ഒരുക്കിയ ജെ പ്ലാറ്റ്ഫോം പോലെ.
- പുതിയ റീട്യൂൺ ചെയ്ത് വരുന്ന എൻജിന് ” ജെ പാന്തർ “ എന്നാണ് പേര് നൽകിയിരിക്കുന്നത്.
- എൻ വി എച്ച് ലെവൽ ഉയർത്തുന്നതിനൊപ്പം ഹീറ്റ് മാനേജ്മെൻറ്റ് കൂടുതൽ കാര്യക്ഷമമാക്കിയിട്ടുണ്ട്.
- യാത്ര സുഖം ഇപ്പോഴുള്ള മോഡലിനെക്കാളും മികച്ചതാണ് എന്ന് കൂടി കമ്പനി ഉറപ്പ് പറയുന്നുണ്ട്.
- പവർ ഔട്ട്പുട്ടിൽ മാറ്റമില്ല.
- ഇനി ഗിയർ ബോക്സിലേക്ക് എത്തിയാൽ ഒന്ന് മുതൽ മൂന്ന് വരെ കൂടുതൽ സ്മൂത്ത് ഷിഫ്റ്റിംഗ് അവകാശപ്പെടുതിനൊപ്പം.
- നാലു മുതൽ ആറു വരെയുള്ള ഗിയറുകൾക്ക് മികച്ച മിഡ്, ടോപ് ഏൻഡ് കൂടി തരാവുന്ന തരത്തിലേക്ക് ട്യൂണിങ് മാറ്റിയിട്ടുണ്ട്.
ഇനി അടുത്ത മാറ്റം നിറങ്ങളിലാണ്. പഴയ 7 നൊപ്പം പുതിയ 7 നിറങ്ങൾ കൂടി എത്തിയിട്ടുണ്ട്. ഇനിയാണ് ഹൈലൈറ്റ് വരുന്നത്, വില. 16,000/- രൂപ കുറഞ്ഞ് 1.73 ലക്ഷമാണ് എക്സ് ഷോറൂം വരുന്നത്.
- റോയല് എന്ഫീല്ഡ് ന്യൂ മോഡല്‍ വരുന്നു
- ട്രയംഫ് മോട്ടോര്‍സൈക്കിള്‍സ് ലിമിറ്റഡ് ൻറെ ആഘോഷം
- ഡിസ്‌കൗണ്ട് മായി ഹാർലി എക്സ് 440 യും
നിറം, അലോയ് വീൽ, എബിഎസ് എന്നിങ്ങനെ മാറ്റങ്ങൾ വരുമ്പോൾ വില 1.98 ലക്ഷം രൂപയുടെ അടുത്ത് വരും. ഇതിനൊപ്പം ഒരു വാർത്ത കൂടി ഓർമ്മിപ്പിക്കാനുള്ളത്. നാളെ ബിഎസ്എ യുടെ തിരിച്ചു വരവാണ്.
Leave a comment