ഹൈബ്രിഡ് ടെക്നോളജി കാറുകളിൽ ഇപ്പോൾ സർവ്വസാധാരണമായി തുടങ്ങി എങ്കിലും. ഇരുചക്രങ്ങളിൽ തുടക്കം മാത്രമാണ്, അല്ലെങ്കിൽ ഒരാളുടെ കൈയിൽ മാത്രമേ ഒള്ളു എന്നതാണ് സത്യം. അത് നമ്മുടെ –
കവാസാക്കിയുടെ കയ്യിലാണ്. തുടക്കം ആയതിനാൽ പൊള്ളുന്ന വിലയാണ് ഇപ്പോൾ ഉള്ളത്. എന്നാൽ ഭാവിയിൽ കൂടുതൽ മോഡലുകൾ എത്തുന്നതോടെ വിലയിൽ കുറവ് ഉണ്ടാകും. അതിനായി രണ്ടു –
ബൈക്കുകളാണ് ഇനി വിപണിയിൽ എത്താനായി ഒരുങ്ങുന്നത്. അതിൻറെ സ്കെച്ച് ഇപ്പോൾ പുറത്ത് വിട്ടിട്ടുണ്ട്. ക്രൂയ്സർ മോട്ടോർസൈക്കിൾ ആയ എലിമിനേറ്ററും. സാഹസികനായ വേർസിസുമാണ് ഇനി –
വരാനിരിക്കുന്നത്. ഹൈബ്രിഡ് കാറുകളെ പോലെ പെട്രോൾ + ഇലക്ട്രിക്ക് മോട്ടോർ ആണ് ഹൃദയം. അതിൽ പെട്രോൾ എൻജിൻ ഇന്ത്യയിൽ എത്തിയ എലിമിനേറ്റർ, നിൻജ 500 എന്നിവരിൽ കണ്ട.
451 സിസി ലിക്വിഡ് കൂൾഡ്, ട്വിൻ സിലിണ്ടർ തന്നെ. പക്ഷേ കരുത്ത് എലിമിനേറ്ററിൽ ഉല്പാദിപ്പിക്കുന്നതിനെക്കാളും 13.6 പി എസ് കൂടുതൽ ഉല്പാദിപ്പിക്കുന്നുണ്ട്. 59 പി എസും + ഇലക്ട്രിക്ക് –
മോട്ടോറിൻറെ കരുത്ത് 9.5 പി എസും കൂട്ടി, 68.5 പി എസ് ആണ് ഇവൻറെ ആകെ കരുത്ത് വരുന്നത്. അത് റൌണ്ട് ചെയ്താണ് പേരും ഇട്ടിരിക്കുന്നത്. നിൻജ 7, ഇസഡ് 7 എന്നിങ്ങനെ വരാനിരിക്കുന്ന മോഡലുകൾക്കും –
ഈ പാറ്റേണിൽ തന്നെ ആയിരിക്കും പേര് വരുന്നത്. ഇനി ഹൈബ്രിഡ് മോഡലുകളുടെ മൈലേജും ഒരു ഹൈലൈറ്റ് ആണല്ലോ. 33 കിലോ മീറ്റർ ആണ് ഇവൻറെ പരമാവധി ഇന്ധനക്ഷമത വരുന്നത്. –
ഇതൊക്കെ പറയുമ്പോളും ഭാരം കൂടി പറയേണ്ടതുണ്ട്. നിൻജ 500 നെക്കാളും 56 കെ ജി കൂടി 227 കെ ജി യാണ് ഇവൻറെ ആകെ ഭാരം. ഒപ്പം വിലയിലും കൈ പൊള്ളിക്കും 500 ന് 5,999 പൗണ്ട് സ്റ്റെർലിങ് ( 6.34 ലക്ഷം ) വും –
- ഇസഡ് എക്സ് 4 ആർ ആർ ഇന്ത്യയിൽ
- എക്സ്പൾസ് 200 ന് കവാസാക്കിയുടെ മറുപടി
- കവാസാക്കിയുടെ കുഞ്ഞൻ സാഹസികൻ വീണ്ടും
നിൻജ 7 ന് 11,949 അതായത് ( 12.64 ലക്ഷം ) രൂപയാണ് യൂ കെയിലെ വിലയായി വരുന്നത്. ഇത് ഇസഡ് എക്സ് 6 ആറിനെക്കാളും വില കൂടുതലാണ്. ഇന്ത്യയിൽ 6 ആറിന് 11.2 ലക്ഷം രൂപയാണ് വില.
അതിലും കൂടുതലായിരിക്കും ഇന്ത്യയിൽ ഇവൻ എത്തുമ്പോൾ. വില ഇപ്പോൾ വലിയ പ്രേശ്നമായി കവാസാക്കിക്ക് തോന്നുന്നുണ്ടാവില്ല അതുകൊണ്ടണല്ലോ ഇസഡ് എക്സ് 4 ആർ ആർ എത്തിയത്.
Leave a comment