തിങ്കളാഴ്‌ച , 7 ഒക്ടോബർ 2024
Home Bike news ഹോണ്ട സിബിആർ 400 സിസി, 4 സിലിണ്ടർ വരുന്നു
Bike news

ഹോണ്ട സിബിആർ 400 സിസി, 4 സിലിണ്ടർ വരുന്നു

ഇസഡ് എക്സ് 4 ആറിനെയാണ് നോട്ടം വച്ചിരിക്കുന്നത്

ഹോണ്ട സിബിആർ 400 സിസി, 4 സിലിണ്ടർ വരുന്നു
ഹോണ്ട സിബിആർ 400 സിസി, 4 സിലിണ്ടർ വരുന്നു

കവാസാക്കിയുടെ കുഞ്ഞൻ മോഡലുകളെ പിടിക്കാൻ ചൈനയിൽ നിന്ന് ഒരു പട തന്നെ ഇളകിയിട്ടുണ്ട്. എന്നാൽ ജപ്പാനിൽ നിന്നും ഒരു എനകവും ഉണ്ടായതുമില്ല. പക്ഷേ ഹോണ്ട സിബിആർ –

കുഞ്ഞൻ 4 സിലിണ്ടർ. പുകഞ്ഞു തുടങ്ങി എന്നാണ് പുതിയ വാർത്തകൾ സൂചിപ്പിക്കുന്നത്. ജപ്പാനിൽ ഇവന് പുതിയ പേര് റെജിസ്റ്റർ ചെയ്തതാണ് ഇപ്പോഴത്തെ എക്സ്ക്ലൂസീവ് ഐറ്റമായി എത്തുന്നത്.

” സിബിആർ 400 ഫോർ ” എന്നാണ് ഇസഡ് എക്സ് 4 ആറിനോട് മത്സരിക്കാൻ. ഹോണ്ട ഒരുക്കുന്ന താരത്തിൻറെ പേര്. ഇതിന് മുൻപ് 250 സിസിയിൽ തുടങ്ങി. 400 ഇറക്കുമെന്നാണ് റിപ്പോർട്ടുകൾ ഉണ്ടായിരുന്നത്.

കവാസാക്കി മോട്ടോര് സൈക്കിള്സ് ഇസഡ് എക്സ് 4 ആർ ആർ അവതരിപ്പിച്ചു

അതിന് പ്രധാന കാരണം ആസിയാൻ മാർക്കറ്റിലുള്ള ക്വാർട്ടർ ലിറ്റർ കിട മത്സരം തന്നെയാണ്. സിബിആർ 250 ആർ ആറിനെ മലത്തി അടിച്ചാണ്. ഇസഡ് എക്സ് 25 ആർ എത്തിയിരിക്കുന്നത്.

എന്നാൽ ആസിയാൻ മാർക്കറ്റിൽ മാത്രമല്ല. ഏഷ്യൻ, അമേരിക്കൻ, യൂറോപ്യൻ മാർക്കറ്റിൽ ട്രെൻഡിങ് ആയി കൊണ്ടിരിക്കുന്ന. ഇസഡ് എക്സ് 4 ആറിനോട് മത്സരിക്കാൻ ആണ്, ഹോണ്ട ആദ്യം നോക്കുന്നത്.

വരും ദിവസങ്ങളിൽ കൂടുതൽ വിവരങ്ങൾ പുറത്ത് വരുമെന്ന് പ്രതീക്ഷിക്കാം. എന്തായാലും കവാസാക്കിയോട് മുട്ടി നിൽക്കുന്ന പെർഫോമൻസ് ഉറപ്പാണ്. കുറച്ചു കൂടാനാണ് സാധ്യത.

ജപ്പാന് ബൈക്ക് നിർമ്മാതാക്കളെ ആട്ടി മറിച്ച് ചൈന
ജപ്പാന് ബൈക്ക് നിർമ്മാതാക്കളെ ആട്ടി മറിച്ച് ചൈന

പ്രതികാരം അത് വീട്ടാൻ ഉള്ളത് ആണല്ലോ. 4 ആറിന് ഇന്ത്യൻ സ്പെക് 399 സിസി, ലിക്വിഡ് കൂൾഡ്, 4 സിലിണ്ടർ, 16 വാൽവ് എൻജിന്. കരുത്ത് 14,500 ആർ പി എമ്മിൽ 75 പി എസ് കരുത്തും.

37.6 എൻ എം ടോർക്കുമാണ് ഉല്പാദിപ്പിക്കുന്നത്. വില 8.5 ലക്ഷം രൂപയും. ഇന്ത്യയിലും ഇവൻ എത്താൻ വലിയ സാധ്യതയുണ്ട്. ഒപ്പം മുകളിൽ പറഞ്ഞ മാർക്കറ്റും ഇവൻറെ റഡാറിൽ പെടും.

എന്നാൽ വിലയുടെ കാര്യത്തിൽ ചെറിയ നീക്ക് പോക്ക് ഉണ്ടാകാൻ വഴിയുണ്ട്. കാരണം ചൈനീസ് കടന്ന് കയറ്റം അത്രക്ക് ഉണ്ട് എന്ന് ഇന്നലെ നമ്മൾ കണ്ടതാണല്ലോ.

സോഴ്സ്

Leave a comment

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Related Articles

കെഎൽഎക്സ് 230 ഈ മാസം എത്തും

ഇന്ത്യയിൽ സാഹസിക രംഗം കൊഴുക്കുകയാണ്. എന്നാൽ എൻട്രി ലെവലിൽ രാജാവായി വിലസുന്ന എക്സ്പൾസ്‌ 200 ന്...

കെടിഎം ഡ്യൂക്ക് 200 ന് പുതിയ മാറ്റം

ഇന്ത്യയിൽ ഇപ്പോൾ കെടിഎമ്മിന് അത്ര നല്ല കാലമല്ല. ഇടക്കിടെ വരുന്ന വിലകയറ്റവും, പ്രതിച്ഛായയിൽ ഉണ്ടായ ഇടിവും...

ഹിമാലയൻ 450 ക്ക് സ്‌പോക്ഡ് ട്യൂബ്ലെസ്സ് വീൽസ്

ഓഫ് റോഡ്, വലിയ യാത്രകൾ എന്നിവയിൽ കഴിവ് തെളിച്ച ഹിമാലയൻ 450 യിൽ. എന്നും ഒരു...

ടിവിഎസ് റൈഡർ 125, റോനിൻ വലിയ പ്രൈസ് കട്ട്

ഇന്ത്യയിൽ ഇപ്പോൾ വില കുറക്കുന്നതാണല്ലോ ട്രെൻഡ്. ഹീറോ, ട്രയംഫ് എന്നിവർക്ക് ശേഷം. ഇതാ ടി വി...