വെള്ളിയാഴ്‌ച , 14 ഫെബ്രുവരി 2025
Home Bike news ബെയർ 650 അവതരിപ്പിച്ചു
Bike news

ബെയർ 650 അവതരിപ്പിച്ചു

എൻഫീൽഡ് 650 യിലെ ആദ്യ ഓഫ് റോഡ് താരം

റോയല് എന്ഫീല്ഡ് ന്യൂ മോഡല് ബെയർ 650 അവതരിപ്പിച്ചു
റോയല് എന്ഫീല്ഡ് ന്യൂ മോഡല് ബെയർ 650 അവതരിപ്പിച്ചു

ഇന്ത്യയിൽ റോയൽ എൻഫീൽഡ് തങ്ങളുടെ അഞ്ചാമത്തെ 650 അവതരിപ്പിച്ചു. ബെയർ 650 ഈ നിരയിലെ ആദ്യ ഓഫ് റോഡ് താരമാണ്. റോഡ്സ്റ്റർ, സ്ക്രമ്ബ്ലെർ ആയപ്പോൾ വന്ന മാറ്റങ്ങൾ നോക്കാം.

റോഡ്സ്റ്റർ ഇന്റർസെപ്റ്റർ 650 യിൽ നിന്നാണ് ഇവൻറെയും ജനനം. പാരമ്പരാഗതമായി കിട്ടിയ റോഡ് ഹെഡ്‍ലൈറ്റ്. ഇപ്പോഴത്തെ ട്രെൻഡിന് അനുസരിച്ച് എൽ ഇ ഡി യിലേക്ക് മാറിയിട്ടുണ്ട്. ഹാൻഡിൽ ബാർ, –

ഫൂട്ട് പെഗും ഇന്റർസെപ്റ്ററിൽ കണ്ടത് തന്നെ. പക്ഷെ സ്ക്രമ്ബ്ലെർ ആയപ്പോൾ ഹാൻഡിൽ ബാർ ഉയർത്തി, ഫൂട്ട്പെഗ്‌ മുന്നിലേക്ക് നീക്കി. കൂടുതൽ കംഫോർട്ട് ലൈനിലേക്ക് എത്തിയിട്ടുണ്ട്.

നിന്ന് ഓടിക്കാനും ആൾ റെഡി ആണ്. ടാങ്ക് പഴയത് തന്നെ തുടരുന്നുണ്ടെങ്കിലും. സീറ്റ് കുറച്ചു കൂടി കംഫോർട്ട് തരുന്ന രീതിയിലാണ് ഡിസൈൻ. പിൻവശം ഇന്റർസെപ്റ്ററിനെ പോലെ അല്ല.

എന്നാൽ ഇനി വരുന്ന ഇന്റർസെപ്റ്റർ 650 യുടെ ടൈൽ സെക്ഷനാണ് നിങ്ങൾ ഇവിടെ കാണുന്നത്. എന്നാൽ ഇൻഡിക്കേറ്ററിൽ മാറ്റം ഉണ്ടാകാൻ വഴിയുണ്ട്.

മുകളിലെ വിശേഷങ്ങൾ കഴിഞ്ഞ്, താഴോട്ട് പോയാൽ.

ഫ്രെയിം ബെയറിൽ കൂടുതൽ വ്യക്തതയോടെ കാണാം. എന്നാൽ സബ്ഫ്രെയിമിൽ മാറ്റം വരുത്തിയിട്ടുണ്ട്.
ടയർ സ്പോക്ക് വീലോട് കൂടിയ 19 // 17 ഇഞ്ച് ഡ്യൂവൽ പാറ്റേൺ ടയറുകളും എത്തിയിട്ടുണ്ട്.

റോയല് എന്ഫീല്ഡ് ന്യൂ മോഡല് ബെയർ 650 അവതരിപ്പിച്ചു

എക്സ്ഹൌസ്റ്റ് സിംഗിൾ സൈഡഡ് ആയി നിർത്തിയപ്പോൾ. പിൻ ഡിസ്ക് ബ്രേക്ക് കുറച്ച് വലുതാക്കി 240 ൽ നിന്ന് 270 എം എം ആണ്. സ്വിച്ചബിൾ എ ബി എസ് എത്തിയതിനൊപ്പം. പിൻ സസ്പെൻഷനിലും മാറ്റമുണ്ട്.

കഴിഞ്ഞ ദിവസം സ്പോട്ട് ചെയ്ത ഇന്റർസെപ്റ്റർ 650 യിൽ കണ്ടത് പോലെ തന്നെ. പക്ഷേ ബെയറിൽ എത്തുമ്പോൾ ട്രാവൽ കൂടിയിട്ടുണ്ട്. 110/88 എം എംൽ നിന്ന് 130/115 എം എം ലേക്ക് എത്തി.

അതിന് അനുസരിച്ച് സീറ്റിലും ഗ്രൗണ്ട് ക്ലീറൻസിലും മാറ്റം വന്നു. 830 എം എം സീറ്റ് ഹൈറ്റ് മാറിയപ്പോൾ. 184 എം എം ആണ് ഗ്രൗണ്ട് ക്ലീറൻസ്‌ ഉയർത്തി. ഈ മാറ്റങ്ങൾ എല്ലാം എത്തിയപ്പോൾ ഭാരത്തിൽ –

2 കെ ജി യുടെ കുറവും ഉണ്ടായി. എൻജിനിൽ കാര്യമായ മാറ്റങ്ങൾ എൻഫീൽഡ് തങ്ങളുടെ മോഡലുകൾക്ക് കൊടുക്കാറില്ല. പക്ഷേ ബെയർ 650 ക്ക് ടോർക്ക് 52 ൽ നിന്ന് 56.5 എൻ എം-

ആയി ഉയർത്തിയിട്ടുണ്ട്. എന്നാൽ കരുത്തിൽ മാറ്റമില്ല 47 എച്ച് പി തന്നെയാണ്. 649 സിസി , ട്വിൻ സിലിണ്ടർ എൻജിൻ ഉല്പാദിപ്പിക്കുന്നത്. ഒപ്പം മീറ്റർ കൺസോൾ കൂടി പറഞ്ഞ് അവസാനിപ്പിക്കാം.

ഹിമാലയൻ, ഗറില്ല എന്നിവരിൽ കണ്ട ടി എഫ് ടി ഡിസ്പ്ലേ തന്നെയാണ് ഇവനും. നാവിഗേഷൻ തുടങ്ങിയ കാര്യങ്ങൾ ഇവനിലും ഉണ്ടാകും. വില റോയൽ എൻഫീൽഡിൻറെ പൂരമായ മോട്ടോവേഴ്സിൽ അറിയാം.

റോയല് എന്ഫീല്ഡ് ന്യൂ മോഡല് ബെയർ 650 അവതരിപ്പിച്ചു
2025 ഇന്റർസെപ്റ്റർ 650 സ്പോട്ട് ചെയ്തു

വില പ്രതീക്ഷിക്കുന്നത് 3.5 ലക്ഷം മുതലാണ്. ഒപ്പം പുതിയ അധിക ടോർക്കി എൻജിൻ ഇനി വരുന്ന അപ്ഡേഷനിൽ മറ്റ് മോഡലുകൾക്ക് കിട്ടാൻ വഴിയുണ്ട്.

Leave a comment

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Related Articles

പ്രതികാരം വുമായി കെടിഎം

ലോകത്തിലെ ഏറ്റവും കരുത്തുറ്റ സിംഗിൾ സിലിണ്ടർ എന്ന കിരീടം. ഏറെ നാളായി കെടിഎം ൻറെ കൈയിലായിരുന്നു....

റോയല് എന്ഫീല്ഡ് മെറ്റിയര് വിറക്കും

റോയല് എന്ഫീല്ഡ് മെറ്റിയര് ഇന്ത്യയിൽ മികച്ച വില്പനയുള്ള ബൈക്കാണ്. എല്ലാ എൻഫീൽഡുകളും പോലെ എതിരാളികൾ ഇല്ലാതെയാണ്...

ഫെബ്രുവരി യിൽ എത്തുന്ന ബൈക്കുകൾ

ഫെബ്രുവരി യിൽ പുതിയ 5 മോട്ടോർസൈക്കിൾ ആണ് ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നത്. അതിൽ ഹീറോ, ഡുക്കാറ്റി...

കെടിഎം ആഡ്വഞ്ചുവർ പടയുടെ വില പുറത്ത്

ഇന്ത്യയിൽ തങ്ങളുടെ രണ്ടാം തലമുറ 2025 കെടിഎം ആഡ്വഞ്ചുവർ അവതരിപ്പിച്ച് കെ ടി എം. 250...