ഓഫ് റോഡ്, വലിയ യാത്രകൾ എന്നിവയിൽ കഴിവ് തെളിച്ച ഹിമാലയൻ 450 യിൽ. എന്നും ഒരു പോരായ്മ ആയിരുന്നു ട്യുബ് ടയറുകൾ. വഴിയിൽ പല തവണ പണി തന്നിട്ടുള്ള ഈ പ്രേശ്‍നം പരിഹരിക്കുകയാണ്.
റോയൽ എൻഫീൽഡ് തങ്ങളുടെ പുതിയ അപ്ഡേഷനിലൂടെ. ടോപ് ഏൻഡ് ബൈക്കുകളിൽ കണ്ടു വരുന്ന സ്‌പോക്ഡ് ട്യൂബ്ലെസ്സ് വീലുകളാണ് പുതിയ ഹൈലൈറ്റ്. 450 യുടെ ലൗഞ്ചിൽ തന്നെ ഇത് –
അവതരിപ്പിച്ചെങ്കിലും, അന്ന് ലോഞ്ച് ചെയ്തിരുന്നില്ല. എന്നാൽ ഇന്റർനാഷണൽ മാർക്കറ്റിൽ ടോപ് വാരിയന്റിൽ സ്റ്റാൻഡേർഡ് ഫീച്ചേർ ആണ് താനും. ഇനി ഇന്ത്യയിലെ കാര്യം എടുത്താൽ, ഓപ്ഷനായിട്ട് –
തിരഞ്ഞെടുക്കാം. 11,000/- രൂപയാണ് സ്‌പോക്ഡ് ട്യൂബ്ലെസ്സ് വീൽസിന് റോയൽ എൻഫീൽഡ് ചാർജ് ചെയ്യുന്നത്. ഇപ്പോഴുള്ള 450 ഉടമകൾക്കും ഒക്ടോബർ 3 മുതൽ എൻഫീൽഡ് ഓൺലൈൻ –
സ്റ്റോറിൽ ലഭ്യമാകും. ഇതിനൊപ്പം ഹിമാലയൻ 411 ന് ഇത് അനുയോജ്യമല്ല എന്നും അറിയിച്ചിട്ടുണ്ട്.
Leave a comment