എക്സ്പൾസ് 200 ൻറെ ഏറ്റവും വലിയ പോര്യ്മകളിൽ ഒന്നായിരുന്നു കരുത്ത് കുറവാണ് എന്നത്. എന്നാൽ ആ കുറവ് മാറ്റുകയാണ് ഹീറോ മോട്ടോകോർപ്. തങ്ങളുടെ ആദ്യ ലിക്വിഡ് കൂൾഡ് എൻജിനായ 210 –
ആണ് ഇവൻറെ പവർപ്ളാൻറ്. എന്തൊക്കെയാണ് 210 നിലെ മാറ്റങ്ങൾ എന്ന് നോക്കാം.
- കാഴ്ചയിൽ പഴയ മോഡലിനെ പോലെ തോന്നുമെങ്കിലും കുറച്ചധികം മാറ്റങ്ങളുണ്ട്
- റൌണ്ട് ഹെഡ്‍ലൈറ്റ് ഡിസൈൻ നിലനിർത്തിയപ്പോൾ
- ടി എഫ് ടി മീറ്റർ കൺസോൾ ഹീറോയിൽ ആദ്യം.
- റീഡിസൈൻ ചെയ്ത ഇന്ധനടാങ്കിൽ , ടാങ്കിന് താഴെയായി പാനലുകൾ നൽകിയിരിക്കുന്നു
- അത് സ്‌പോർട്ടി കാരക്ടർ വർദ്ധിപ്പിക്കാൻ സാധിച്ചിട്ടുണ്ട്
- യാത്രകൾക്ക് കൂടി ഇണങ്ങിയ രീതിയിലാണ് സീറ്റ്
- റീഡിസൈൻ ചെയ്ത പിൻ ഫെൻഡർ എന്നിങ്ങനെ നീളുന്നു ഡിസൈനിലെ മാറ്റം
- ഒപ്പം സ്പോക്ക് വീൽ 21 // 18 ഇഞ്ച് തുടരുമ്പോൾ
- സസ്പെൻഷൻ ട്രാവൽ ( 190 // 170 ) ൽ നിന്നും ( 210 // 205 ) ലേക്ക് എത്തിയിട്ടുണ്ട്
- എൻജിൻ കരിസ്‌മയുടെ തന്നെ ആണെങ്കിലും കരുത്തിലും ടോർക്കിലും ചെറിയ കുറവുണ്ട്
- 24.6 പി എസ് കരുത്തും 20.7 എൻ എം ടോർക്കും ഈ എൻജിൻ ഉല്പാദിപ്പിക്കുന്നത്
ഇതൊക്കെയാണ് എക്സ്പൾസ് 210 വിശേഷങ്ങൾ . കൂടുതൽ സ്പെകും ഉടനെ തന്നെ പുറത്ത് വിടും ഡിസംബറിൽ ആയിരിക്കും ലോഞ്ച് ഉണ്ടാകുന്നത്. 2 ലക്ഷത്തിന് അടുത്ത് വില പ്രതീക്ഷിക്കാം.
Leave a comment