അപ്രിലിയ ആർ എസ് 457 തങ്ങളുടെ ആർ എസ് ഡിസൈൻ പിന്തുടരുമ്പോൾ. ട്യൂണൊ 457 നിൽ ട്യൂണൊ സീരിസിൽ കാണുന്ന ഡിസൈൻ അല്ല. സെമി ഫയറിങ് ഒഴിവാക്കിയപ്പോൾ .
ചെറിയ ഹെഡ്‍ലൈറ്റ് യൂണിറ്റാണ് എത്തിയിരിക്കുന്നത്. അതുപോലെ തന്നെ സൂപ്പർ സ്പോർട്ട്, നേക്കഡ് ആകുമ്പോൾ ഉള്ള മാറ്റങ്ങൾ ഇവിടെയും ഉണ്ട്.

- പിൻ സ്‌പോക്കെറ്റിൻറെ എണ്ണം കൂടുതൽ
- അപ്പ്റൈറ്റ് ഹാൻഡിൽ ബാർ,
- ഷോർട്ടർ ഗിയർ റേഷിയോ,
ഒപ്പം ഇന്ധനടാങ്ക് കപ്പാസിറ്റിയിൽ ചെറിയ കുറവും എടുത്ത് പറയേണ്ടതാണ്. എന്നാൽ വെട്ടി കുറക്കലുകൾ ഉണ്ടായിട്ടും ഭാരം രണ്ടുപേരുടെയും ഒരു പോലെ തന്നെ 175 കെ ജി. എൻജിൻ, സസ്പെൻഷൻ, ഇലക്ട്രോണിക്സ്
ബ്രേക്കിംഗ് , ടയർ എന്നിവയെല്ലാം ഒന്ന് തന്നെ. ഇനി വരുന്ന വലിയ മാറ്റം വിലയിലാണ്. ആർ എസ് , ട്യൂണൊ ആകുമ്പോൾ 25,000/- രൂപയുടെ കുറവുണ്ട്. 3.95 ലക്ഷം രൂപയാണ് ഇപ്പോഴത്തെ എക്സ് ഷോറൂം പ്രൈസ് .
വില കുറച്ച് എത്തിയ എം ടി 03 ആണ് പ്രധാന എതിരാളി. റെഡ് , ഗ്രേ എന്നിങ്ങനെ രണ്ടു നിറങ്ങളിലാണ് ഇപ്പോൾ ലഭ്യമായിരിക്കുന്നത്. 10,000/- രൂപ കൊടുത്ത് പ്രീബുക്കിംഗ് ചെയ്യാം.
മാർച്ച് ആദ്യ വാരത്തിലാണ് ഡെലിവറി കിട്ടും . ബുക്കിംഗ് ലിങ്ക് താഴെ കൊടുക്കുന്നു. ബുക്കിംഗ് എമൗണ്ട് ഫുള്ളി റീഫൻഡബിൾ ആണ്.
Leave a comment