കെ ട്ടി എം നിരയിൽ ഡ്യൂക്ക് 790 തിരിച്ചെത്തിയ ശേഷം, ഉടനെ തന്നെ സാഹസികനായ ആഡ്വച്ചുവർ 790 യെയും വിപണിയിൽ എത്തിച്ചിരിക്കുകയാണ് കെ ട്ടി എം. കൂട്ടിന് 890 ആഡ്വച്ചുവറും ഒപ്പമുണ്ട്. രണ്ടുപേരും ഇന്ത്യയിലെ കുഞ്ഞന്മാരുടെ പോലെ ഒരേ ഡിസൈനാണ് പിന്തുടരുന്നത്. എന്നാൽ പഴയ തലമുറയെ അപേക്ഷിച്ച് കുറച്ചധികം മാറ്റങ്ങൾ ഇരുവർക്കും നൽകിയാണ് കെ ട്ടി എം 2023 എഡിഷനിൽ എത്തിച്ചിരിക്കുന്നത്.
ആദ്യം രൂപത്തിൽ നിന്ന് തുടങ്ങാം. പഴയ തലമുറ ഹെഡ്‍ലൈറ്റ് ഫയറിങ് എന്നിവ രണ്ടയാണ് നിൽകുന്നതെങ്കിൽ ഇപ്പോൾ രണ്ടിനും ഇടയിൽ നല്ലൊരു ഡിസൈൻ പാനൽ വച്ച് ആ ഗാപ് അടച്ചിട്ടുണ്ട്. മികച്ച വിൻഡ് പ്രൊട്ടക്ഷന് വേണ്ടി വിൻഡ് സ്ക്രീൻ കെ ട്ടി എമ്മിൻറെ തന്നെ 450 റാലിയെ അടിസ്ഥാനപ്പെടുത്തിയാണ്. ഒപ്പം ടയർ കൊണ്ടിനെൻറെലിൽ നിന്ന് മാറി പിരെല്ലി സ്കോർപിയോൺ റാലി എസ് ട്ടി ആർ ടയർ എന്നിവ രണ്ടുപേർക്കും ഒരു പോലെയാണ് നൽകിയതെങ്കിൽ.
ഇന്ത്യയിലെ കുഞ്ഞൻ സാഹസികരെ പോലെ ഇവരിലും ചെറിയ മാറ്റങ്ങളുണ്ട്. 890 ക്ക് മാത്രമായി ഇരു അറ്റത്തും ഡബിൾ യൂ പി ഒരുക്കുന്ന ഫുള്ളി അഡ്ജസ്റ്റബിൾ ടെലിസ്കോപിക്, മോണോ സസ്പെൻഷനും നൽകിയപ്പോൾ, 790 ക്ക് പ്രീലോഡ് അഡ്ജസ്റ്റബിൾ മോണോ സസ്പെൻഷൻ മാത്രമാണ് ഉള്ളത്.
ഡിസൈനിലെ മാറ്റവും സസ്പെൻഷനും കഴിഞ്ഞാൽ അടുത്തത് എത്തുന്നത് ഇലക്ട്രോണിക്സിലേക്കാണ്. ആദ്യ 1500 കിലോ മീറ്ററിൽ എല്ലാ ഇലക്ട്രോണിക്സും നൽകുകയും അത് കഴിഞ്ഞാൽ ആവശ്യമുള്ള ഇലക്ട്രോണിക്സ് തിരഞ്ഞെടുത്ത് അതിന് മാത്രം പണം കൊടുക്കുന്ന രീതിയും രണ്ടുപേർക്കും ഇപ്പോൾ ലഭ്യമാണ്. ഡെമോ മോഡ് എന്നാണ് ഇ സിസ്റ്റത്തെ കെ ട്ടി എം വിളിക്കുന്ന പേര്. എ ബി എസ് കാലിബ്രേഷൻ കൂടുതൽ മികച്ചടക്കിയതിന് ഒപ്പം റാലി മോഡിൽ ഇനി മുതൽ തന്നത്താനെ എ ബി എസ് പ്രവർത്തനരഹിതമാകും. ബ്ലൂട്ടൂത്ത് കണക്റ്റിവിറ്റിയോട് 5 ഇഞ്ച് ട്ടി എഫ് ട്ടി ഡിസ്പ്ലേയാണ് ഇലക്ട്രോണിക്സ് നിയന്ത്രിക്കാനായി നിയോഗിച്ചിരിക്കുന്നത്.
ഡ്യൂക്ക് 790 യുടെ അതെ 95 എച്ച് പി 87 എൻ എം ടോർക്കും ഉത്പാദിപ്പിക്കുന്ന എൻജിൻ 790 ക്കും. 890 ക്ക് 105 പി എസ കരുത്തും 100 എൻ എം ടോർക്കും ഉൽപാദിപ്പിക്കുന്ന പാരലൽ ട്വിൻ സിലിണ്ടർ എൻജിനാണ് ഇരുവർക്കും ജീവൻ നൽകുന്നത്.
പുതിയ 790 സീരീസ് ഇനി മുതൽ സി എഫ് മോട്ടോ യുമായി ചേർന്ന് പ്രൊഡക്ഷൻ ചൈനയിലാണ് നടത്തുന്നത് എന്നും കെ ട്ടി എം അറിയിച്ചിട്ടുണ്ട്. ഇന്ത്യയിൽ എത്താൻ ഒരു സാധ്യതയില്ല.
Leave a comment