തിങ്കളാഴ്‌ച , 24 ജൂൺ 2024
Home Bike news ഹിമാലയൻ 650 അണിയറയിൽ
Bike news

ഹിമാലയൻ 650 അണിയറയിൽ

തുറുപ്പ് ചീട്ട് ഇവനിലും ഉണ്ടാകും.

അണിയറയിൽ ഒരുങ്ങുന്നത് മുതൽ റോഡിൽ എത്തുന്നത് വരെ അറിയിക്കാൻ ശ്രമിക്കുന്ന ഇരുചക്ര നിർമ്മാതാവാണ് റോയൽ എൻഫീൽഡ്. ഇന്ത്യയിൽ ഉടനെയുള്ള ലോഞ്ച് അറിയിച്ചതിന് ശേഷം ഇതാ ഏവരും കാത്തിരുന്ന മോഡലിൻറെ വാർത്തകളാണ് ഇനി പുറത്ത് വന്നിരിക്കുകയാണ്. ഇലക്ട്രിക്ക് മോഡലിൻറെ പ്രോട്ടോടൈപ്പങ്കിലും പുറത്ത് വന്നിട്ട് ഉണ്ടെങ്കിൽ  ഇവിടെ അതുപോലും എത്തിയിട്ടില്ല. എന്നാൽ ഇലക്ട്രിക്കിന് മുന്നിൽ തന്നെ ഇവൻ വിപണിയിൽ എത്തുമെന്നുള്ള കാര്യം ഉറപ്പാണ്.

ഓഫ് റോഡ് മോഡലുകൾക്ക് പ്രിയമേറി വരുന്ന സാഹചര്യത്തിൽ ഇപ്പോഴുള്ള ഹിമാലയന് മുകളിൽ 450 ഹിമാലയനും മുകളിലായിരിക്കും ഇവൻറെ സ്ഥാനം. 650  അടിസ്ഥാനപ്പെടുത്തി എത്തുന്ന മോഡലിന് 650 സിസി എൻജിൻ തന്നെയാണ് കരുത്ത് പകരുന്നത് എന്നാൽ ട്യൂണിങ്ങിൽ സൂപ്പർ മിറ്റിയോർ 650 ക്രൂയ്സറിന് വേണ്ടി ഒരുക്കിയത് പോലെ ഇവനെ എ ഡി വി ക്കനുസരിച്ച്  ലോ ഏൻഡ് കൂട്ടിയാകും 650 ഹിമാലയനിൽ എത്തിക്കുക. ടൂറിങ്ങിനും ഓഫ് റോഡും  ഒരുപോലെ മികച്ചതാകുന്ന ഹിമാലയൻ ബൈക്കുകളുടേത് പോലെ തന്നെ,  ഇവന് 21 ഇഞ്ചും 17 ഇഞ്ച് സ്പോക്ക് വീലുകളാണ്. ഉയർന്ന ഹാൻഡിൽ ബാർ, വലിയ വിൻഡ് സ്ക്രീൻ, നാവിഗേഷനോട് കൂടിയ മീറ്റർ കൺസോൾ ഇവയൊക്കെ സംരക്ഷിക്കാൻ ഉയർന്നിരിക്കുന്ന സെമി ഫയറിങ്  എന്നിവ ഇവനിലും എത്തുമ്പോൾ, 202 കെ ജി ഭാരമുള്ള  650 ട്വിൻസിന് മുകളിലും 240 കെജി ഭാരമുള്ള  സൂപ്പർ മിറ്റിയോർ 650 യുടെ ഇടയിലായിരിക്കും ഇവൻറെ ഭാരം.  

റോയൽ എൻഫീൽഡിൻറെ തുറുപ്പ് ചീട്ടായ കുറഞ്ഞ വില ഇവനിലും പ്രതീഷിക്കാം. ഏകദേശം 4 ലക്ഷത്തിന് താഴെയായിരിക്കും ഇവൻറെയും വില. 

Leave a comment

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Related Articles

ടിവിഎസ് ൻറെ മാതൃകാ ക്യാമ്പ്

പുതിയൊരു ബൈക്ക് അവതരിപ്പിക്കുമ്പോൾ അതിൽ പോരായ്മ ഉണ്ടാകുന്നത് സർവ്വ സാധാരണയാണ്. ഇത് പരിഹരിച്ചാകും അടുത്ത വേർഷൻ...

ഹീറോ ഹങ്ക് ന് പുതിയ അപ്‌ഡേഷൻ

ഇന്ത്യയിലെ ലെജൻഡ് ആയ പല മോഡലുകളും ഹീറോയുടെ പക്കലുണ്ട്. എന്നാൽ അതിൽ പലതും ഇന്ത്യ വിട്ട്...

400 സിസി ടോപ്പ് ഏൻഡ് ലക്ഷ്യമിട്ട് ചൈനക്കാർ

ഇന്നലെ പറഞ്ഞത് പോലെ 4 സിലിണ്ടർ സൂപ്പർ സ്പോർട്ട് മാർക്കറ്റിൽ നിന്ന്. ജപ്പാനീസ് ബ്രാൻഡുകൾ വിട്ട്...

വിട പറഞ്ഞ് പൾസറിൻറെ ക്ലാസിക് മീറ്റർ കൺസോൾ

പൾസർ നിരയിലെ ഹൈലൈറ്റുകളിൽ ഒന്നായിരുന്നു അനലോഗ് + എൽ സി ഡി മീറ്റർ കൺസോൾ. 2006...