ബിഎംഡബ്ല്യു കുഞ്ഞൻ സാഹസികൻ എഫ് 450 ജി എസിനെ, ഇ ഐ സി എം എ 2024 ൽ എത്തിച്ചിട്ടുണ്ട്. സാഹസികനിൽ രാജാവായ ജി 1300 ജി എസിൻറെ ചെറിയ രൂപമാണ് പുത്തൻ മോഡലിന്.
രൂപം മാത്രമല്ല സ്പെകിലും മോശമല്ല കാര്യങ്ങൾ, കൂടുതൽ വിശദമായി നോക്കിയാൽ.
- പേര് പോലെ 450 സിസി , ട്വിൻ സിലിണ്ടർ എൻജിനാണ്
- 48 പി എസ് കരുത്താണ് ഇവൻ പുറത്തെടുക്കുക
- സ്പോക്ക് വീലോട് കൂടിയ ട്യൂബ്ലെസ്സ് ടൈറുകളാണ്
- ഫുള്ളി അഡ്ജസ്റ്റബിൾ സസ്പെൻഷൻ
- 6.5 ഇഞ്ച് ടി എഫ് ടി ഡിസ്പ്ലേ
എന്നിങ്ങനെ നീളുന്നു വിശേഷങ്ങൾ. ഇപ്പോൾ കൺസെപ്റ്റ് രൂപത്തിൽ എത്തിയ ഇവന്. അധികം വൈകാതെ പ്രൊഡക്ഷൻ മോഡലും ഒരുങ്ങുന്നുണ്ട്. ഒപ്പം നേക്കഡ് , സൂപ്പർ സ്പോർട്ട് മോഡലുകളും –
ഈ പ്ലാറ്റ്ഫോമിൽ പിറവിയെടുക്കും. ബിഎംഡബ്ല്യു ടെക്നോളജി, സ്പെക് തുടങ്ങിയവയിൽ ടോപ് ഏൻഡ് ആണെങ്കിൽ. ഇവൻറെ അഫൊർഡബിൾ വേർഷനും അണിയറയിൽ ഒരുങ്ങുന്നതായാണ് –
റിപ്പോർട്ടുകൾ. 310 നിന് ശേഷം 450 ട്വിൻ ഉം ഇന്ത്യയിൽ നിർമ്മിക്കുമെന്നാണ് കരക്കമ്പി. അതോടെ ടി വി എസ് നിരയിൽ ആദ്യ ട്വിൻ സിലിണ്ടർ പിറവി എടുക്കും.
അധികം വൈകാതെ കൂടുതൽ വിവരങ്ങൾ ലഭ്യമാകും. സ്റ്റേ ട്യൂൺ …
Leave a comment