ഹീറോ ഹോണ്ട ആയിരുന്ന കാലത്ത് എന്നെന്നും ഓർത്തിരിക്കുന്ന ഒരു പറ്റം മോഡലുകൾ ഉണ്ടായിരുന്നു. അതിൽ ഒന്നാണ് ആദ്യം ഹീറോ ഹോണ്ട ആയി പിന്നെ ഹീറോ മോട്ടോകോര്പ്പ് ഹങ്ക്.
2017 ൽ ഇന്ത്യ വിട്ട് പോയെങ്കിലും. അറബ്, ലാറ്റിൻ അമേരിക്കൻ മാർക്കറ്റുകളിൽ ഇവൻ ഇപ്പോഴും ജീവനോടെയുണ്ട്. അതിൽ ലാറ്റിൻ അമേരിക്കയിലെ മോഡലിനെ പരിചയപ്പെടാം
- ആദ്യം പേരിൽ തന്നെയാണ് പ്രധാന മാറ്റം. ത്രില്ലർ എക്സ്ട്രെയിം എന്ന് പേര് മാറ്റിയിട്ടുണ്ട്
- മേറ്റ് ബ്ലാക്ക് നിറത്തിലാണ് എത്തുന്നത്,
- ടാങ്കിൽ റെഡ്, ബ്ലൂ എന്നിങ്ങനെ മിനിലസ്റ്റിക് ഗ്രാഫ്ജിക്സ്
- ഹാൻഡ് ഗാർഡ് കൂടി ആഡ് ചെയ്തിട്ടുണ്ട്
- എൻജിൻ പഴയ കാർബുറേറ്റർ, 149.2 സിസി, എയർ കൂൾഡ് തന്നെ
- കരുത്ത് 15.2 ബി എച്ച് പി യും, 13.5 എൻ എം ആണ്
- കരുത്ത് കുറച്ചു കുറഞ്ഞുപോയോ എന്ന് ചിലർക്കെങ്കിലും തോന്നി കാണും
- ഇന്ത്യയിൽ 15.6 ബി എച്ച് പി യിലേക്ക് എത്തിയിരുന്നല്ലോ 2015 ലെ അപ്ഡേഷനിൽ
- എന്നാൽ ഇവന് ഇന്ത്യയിലെ ബഡ്‌ജറ്റ് മോഡലുകളിൽ കാണുന്ന ഐ3 ടെക്നോളജി കൂടി കൂട്ടിചേർത്തിട്ടുണ്ട്
- അതുകൊണ്ട് തന്നെ മൈലേജിൻറെ കാര്യം കൂടി പറഞ്ഞിട്ടാണ്
- ഇവൻറെ അവിടത്തെ മാർക്കറ്റിംഗ് നടക്കുന്നത്
- മീറ്റർ കൺസോൾ അങ്ങനെ തന്നെ, അനലോഗ് ഡിജിറ്റൽ മീറ്റർ
- സസ്പെൻഷൻ പഴയ ടെലിസ്കോപിക്, ഡ്യൂവൽ ഷോക്ക് തന്നെ
- ടയർ 18 ഇഞ്ച് 80 // 110 സെക്ഷൻ ടയർ തുടരുമ്പോൾ
- ഇവിടത്തെ പോലെ അവിടെയും ഇരു അറ്റത്തും ഡിസ്ക് ബ്രേക്കുകളാണ്
ഇതൊക്കെയാണ് ലാറ്റിൻ അമേരിക്കൻ ഹങ്കിന്റെ വിശേഷങ്ങൾ. ഇന്ത്യയിൽ ഇവൻ എത്താൻ വഴി ഇല്ലെങ്കിലും, ഹീറോ മോട്ടോകോര്പ്പ് ഹങ്ക് എന്ന പേര് എത്താനുള്ള സാധ്യതയുണ്ട്.
- ഹീറോ ഹങ്ക് ന് പുതിയ അപ്ഡേഷൻ
- ഹീറോ ഹങ്ക് 160 ആർ എസ് അവതരിപ്പിച്ചു
- സേഫ്റ്റി യും വിലയും കൂട്ടി എക്സ്ട്രെയിം 160 ആർ
കരിസ്‌മയുടെ നേക്കഡ് വേർഷൻ, 150 സിസി എൽ സി എൻജിനുമായി എത്തുന്ന ബൈക്ക്. ഇവയിൽ ഏതില്ലെങ്കിലും ഈ പേര് തിരിച്ചു വരാനുള്ള സാധ്യത ഏറെയാണ്.
Leave a comment