ഓണം ഓഫര് മായി ഹീറോ മോട്ടോ കോർപ്പും എത്തുകയാണ്. എതിരാളികളുമായി ഞെട്ടിക്കുന്ന ലീഡ് ആണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. ഈ ഓഫർ തുടരാനാണ് സാധ്യത.
200 നിരയിൽ 4 വാൽവ് എത്തുമ്പോൾ 2 വാൽവ് പിൻവലിക്കാറാണ് പതിവ്. എന്നാൽ 160 യിൽ അങ്ങനെയല്ല.
ഒരു വെടിക്ക് 2 പക്ഷി എന്ന രീതിയിലാണ് എക്സ്ട്രെയിം 160 യെ ഹീറോ ഒരുക്കിയിരിക്കുന്നത്.
ബഡ്‌ജറ്റ് ഫ്രണ്ട്‌ലി മോഡൽ വേണ്ടവർക്ക് 2 വിയും. സ്‌പോർട്ടി കമ്യൂട്ടർ വേണ്ടവർക്ക് 4 വി യും തിരഞ്ഞെടുക്കാം. അതിനായി വലിയ വില കുറവാണ് 2 വിക്ക് നൽകിയിരിക്കുന്നത്.
ഏകദേശം 10,000/- രൂപ കുറഞ്ഞ് 111,111/- രൂപയാണ്. ഇവൻറെ എക്സ്ഷോറൂം വിലയായി ഇപ്പോൾ ചോദിക്കുന്നത്. ഇനി വിശേഷങ്ങൾ നോക്കിയാൽ;
സിംഗിൾ ഡിസ്ക് ബ്രേക്ക് ഓപ്ഷനാണ്. അതുകൊണ്ട് തന്നെ ഡ്യൂവൽ ചാനൽ എ ബി എസ് ഓപ്ഷനില്ല. സ്റ്റെൽത് ബ്ലാക്ക് ഗ്രാഫിക്സിൽ മാത്രമാണ് ഇവൻ ലഭ്യമാകുന്നത്.
- എഥനോള്‍ കരുത്തിൽ പള്‍സര്‍ എൻ എസ് 160
- സേഫ്റ്റി യും വിലയും കൂട്ടി എക്സ്ട്രെയിം 160 ആർ
- വലിയ വില കുറവുമായി ആർ ട്ടി ആർ 160
ഡ്രാഗ് ടൈമർ, 4 വിയുടെ പുതിയ അപ്ഡേഷനിലെത്തിയ സിംഗിൾ പീസ് സീറ്റ്. പുതിയ ടൈൽ സെക്ഷൻ എന്നിവ ഇവനിലും എത്തിയിട്ടുണ്ട്. ഇനി എതിരാളികളുടെ വില നോക്കിയാൽ ഒന്ന് ഞെട്ടും.
- എഫ് സി ( 1.16 ലക്ഷം ),
- ആർ ടി ആർ 160 2 വി ( 1.2 ലക്ഷം ),
- എസ് പി 160 (1.17 ലക്ഷം ) ,
-പൾസർ എൻ 150 ( 1.25 ലക്ഷം ),
എന്നിവരാണ് എതിരാളികൾ. ഓണം ഓഫര് ക്കളിൽ ഏറ്റവും മികച്ച ഓഫർ.
Leave a comment