ഇന്ത്യയിൽ 2015 ലാണ് എൻഎസ് 200 ൻറെ സ്പോർട്സ് ടൂറെർ വേർഷനായി ആർഎസ് 200 എത്തുന്നത്. 10 വർഷം എത്തി നില്കുമ്പോൾ ഇതുവരെ എത്തിയിട്ടുള്ള ഏറ്റവും വലിയ മാറ്റത്തിന് ഒരുങ്ങുകയാണ്.
പരീക്ഷണ ഓട്ടത്തിൽ കണ്ട ആർഎസ് 200 ൻറെ വിശേഷങ്ങൾ നോക്കിയാൽ. ഇപ്പോഴത്തെ തരംഗമായ യൂഎസ്ഡി ഫോർക്ക് ഇവനിൽ എത്തിയിട്ടില്ല. ഒപ്പം മുൻ ഫയറിങ് ഡിസൈൻ അതുപോലെ തന്നെ.
പക്ഷേ പിന്നോട്ട് പോയാൽ മാറ്റങ്ങൾ ഉണ്ട് താനും. പൾസർ നിരയിൽ കോപ്പി പേസ്റ്റ് ചെയ്യുന്ന ഡിജിറ്റൽ മീറ്റർ കൺസോൾ വിത്ത് ബ്ലൂറ്റുത്ത് കണക്റ്റിവിറ്റി. ചിത്രത്തിൽ ഇല്ലെങ്കിലും ഉണ്ടാകുമെന്ന് ഉറപ്പാണ്.
- ഹീറോ കരിസ്മ 421 തന്നെ ആണോ ???
- സിബി 200 എക്സ് ന് പ്രൊമോഷനും കാരണവും
- എക്സ്പൾസ് 200 ഒരു മാസം എത്ര വിൽക്കും
ഏറെ പഴി കേട്ടിരുന്ന ടൈൽ സെക്ഷൻ ഇത്തവണ ഉടച്ചു വാർക്കുന്നുണ്ട് . പുതിയ ടൈൽ ലൈറ്റ് ഡിസൈൻ എത്തുമ്പോൾ തന്നെ. പിന്നിൽ മാസ് കൂട്ടുന്നതിനായി പിൻ ടയർ 140 സെക്ഷൻ ആകുമെന്നും കരക്കമ്പിയുണ്ട്.
വലിയ മാറ്റങ്ങൾ ഇല്ലാത്തതിനാൽ വിലയിൽ വലിയ വർദ്ധന ഉണ്ടാകാൻ വഴിയില്ല. ഇപ്പോൾ 1.76 ലക്ഷം രൂപയാണ് ഇവൻറെ എക്സ് ഷോറൂം വില വരുന്നത്.
Leave a comment