ടിവിഎസ് മോട്ടോസോൾ ൽ തങ്ങളുടെ പുതിയ എൻജിനുകൾ അവതരിപ്പിച്ചു. എയർ/ ഓയിൽ, ലിക്വിഡ് – കൂൾഡ് എന്നിങ്ങനെ രണ്ടു എൻജിൻ വകബേദമായാണ് എത്തിയിരിക്കുന്നത്.
299 സിസി, ഡി ഓ എച്ച് സി എൻജിൻ 9,000 ആർ പി എമ്മിൽ 35 എച്ച് പി കരുത്തും. 28.5 എൻ എം ടോർക്കുമാണ് ഉല്പാദിപ്പിക്കുന്നത്. ആർ ടി – എക്സ് ഡി 4 എന്നാണ് പുത്തൻ എൻജിന്റെ പേര് വരുന്നത്.
![ബിഎംഡബിൾയൂ 450 സീരിസിൽ മൂന്ന് മോഡലുകൾ](https://automalayalam.com/wp-content/uploads/2024/11/bmw-450-series-get-more-versions-700x499-1.webp)
ഇനി വരാനിരിക്കുന്ന സാഹസികൻ ആർ ടി എക്സ് നായിരിക്കും ഈ എൻജിൻ ജീവൻ നൽകുന്നത് . ബി എം ഡബിൾയൂ 310 നിന് ഇവൻ പകരകരാനാകുമോ എന്ന് കാത്തിരുന്ന് കാണാം.
മറ്റ് സ്പെക് നോക്കിയാൽ 310 നോട് ഒപ്പം പിടിക്കുന്ന തരത്തിലാണ് ഇവനെ ഒരുക്കിയിരിക്കുന്നത്. 6 സ്പീഡ് ഗിയർബോക്സ്, സ്ലിപ്പർ ക്ലച്ച്, റൈഡ് ബൈ വെയർ എന്നിവയും അനുബന്ധ ഘടകങ്ങളാണ്.
- ബിഎംഡബിൾയൂ 450 സീരിസിൽ മൂന്ന് മോഡലുകൾ
- ഹീറോ എക്സ്പൾസ് 420 യും അണിയറയിൽ
- കവാസാക്കിയുടെ കുഞ്ഞൻ സാഹസികൻ വീണ്ടും
ഇതിനൊപ്പം അടുത്ത വർഷം പകുതിയോടെ ബി എം ഡബിൾയൂ വിൻറെ കുഞ്ഞൻ -ട്വിൻ സിലിണ്ടർ. ടി വി എസ് നിർമ്മിക്കാൻ ഒരുങ്ങുകയാണ്. 2025 പകുതിയോടെ എഫ് 450 ജി എസ് ഇന്ത്യയിൽ അവതരിപ്പിക്കും.
ഇവനെ അടിസ്ഥാനപ്പെടുത്തി ടി വി എസിൽ നിന്ന് പുതിയ താരങ്ങൾ ഉണ്ടാകും. അടുത്ത വർഷം ടിവിഎസ് മോട്ടോസോൾ ൽ ട്വിൻ സിലിണ്ടർ കൺസെപ്റ്റ് എങ്കിലും പ്രതീക്ഷിക്കാം.
Leave a comment