ഇന്ത്യയിലെ ലെജൻഡ് ആയ പല മോഡലുകളും ഹീറോയുടെ പക്കലുണ്ട്. എന്നാൽ അതിൽ പലതും ഇന്ത്യ വിട്ട് പോയെങ്കിലും. പല രാജ്യങ്ങളിലും ഇപ്പോഴും വിൽപ്പനയിലുണ്ട്. അങ്ങനെയുള്ള ഒരാളാണ് ഹീറോ ഹങ്ക്.
കൊളംബിയയിലാണ് സംഭവം, ഇവിടെ ഉണ്ടായിരുന്ന ഹങ്ക് അവിടെ ത്രില്ലർ എന്ന പേരിലാണ് അറിയപ്പെടുന്നത്. എന്നാൽ ഹങ്ക് എന്ന പേര് അവിടെ ഉള്ളത് എക്സ്ട്രെയിം 160 ആറിനാണ്.
ലാറ്റിൻ അമേരിക്കയിൽ 2 വി വരെയാണ് എക്സ്ട്രെയിം എത്തിയിരിക്കുന്നത്. ഇനി അടുത്ത പടിയായി 4 വാൽവിൻറെ വരവാണ്. അതാണ് പുതിയ അപ്ഡേഷൻ എന്ന് പറയുന്നത്.
അതിനായി ടീസറും പുറത്ത് വിട്ട് കഴിഞ്ഞു ഹീറോ കൊളംബിയ. ഇന്ത്യൻ വേർഷനെ അപേക്ഷിച്ച് എൻജിൻ സൈഡിൽ വലിയ മാറ്റം ഉണ്ടാകാൻ വഴിയില്ല. അതേ 163 സിസി, ഓയിൽ കൂൾഡ് എൻജിന് –
കരുത്ത് 16.9 പി എസ് ആണ്. ടോർക് 14.6 എൻ എം. യൂ എസ് ഡി ഫോർക്ക്, ഗ്രാഫിക്സ് എന്നിവയൊക്കെ മുറിച്ച മുറിയാലേ തന്നെ. പക്ഷേ കൊളംബിയയിൽ ഹാൻഡ് ഗാർഡ് മസ്റ്റ് ആണ് അത് അവന് ഉണ്ട് താനും.
ഇനി എതിരാളിക്കളെ നോക്കിയാലും അങ്ങനെ തന്നെ. ബജാജ് എൻ എസ് 160, അപ്പാച്ചെ ആർ ട്ടി ആർ 160 4 വി എന്നിവരോടൊപ്പം നേരിട്ട് ഏറ്റുമുട്ടുമ്പോൾ. യമഹയുടെ 150 സിസി സെഗ്മെൻറ്റ് കുറച്ചു വലുതാണ്.
ഒപ്പം കുറച്ചു നൊസ്റ്റു അടിക്കാനും സാധ്യതയുണ്ട്. എഫ് സി വേർഷൻ – 2, 3 എന്നിവർക്കൊപ്പം. ഇന്ത്യയിൽ നിന്ന് വിട്ട് പോയ എസ് ഇസഡ് ആർ ആർ അവിടെയും ഇപ്പോൾ നിലവിലുണ്ട്.
- ഹീറോ ഹങ്ക് 160 ആർ എസ് അവതരിപ്പിച്ചു
- വലിയ വില കുറവുമായി ആർ ട്ടി ആർ 160
- എക്സ്ട്രെയിം 125 ആറിന് ഹൈ ഡിമാൻഡ്
ഇനി ഹോണ്ട കൂടി നോക്കിയാൽ ഹോണ്ടയുടെ പക്കലുള്ളത് എക്സ്ബ്ലേഡ് 160 മാത്രമാണ്. ഇതൊക്കെയാണ് കൊളംബിയയിൽ ഹീറോ ഹങ്ക് 4 വി യുടെ വിശേഷങ്ങൾ.
Leave a comment