തിങ്കളാഴ്‌ച , 9 ഡിസംബർ 2024
Home International bike news ബിഎംഡബിൾയൂ 450 സീരിസിൽ മൂന്ന് മോഡലുകൾ
International bike news

ബിഎംഡബിൾയൂ 450 സീരിസിൽ മൂന്ന് മോഡലുകൾ

2026 ലായിരിക്കും ലോഞ്ച്

ബിഎംഡബിൾയൂ 450 സീരിസിൽ മൂന്ന് മോഡലുകൾ
ബിഎംഡബിൾയൂ 450 സീരിസിൽ മൂന്ന് മോഡലുകൾ

ഇന്ത്യയിൽ ബിഎംഡബിൾയൂ നിർമിക്കാൻ ഒരുങ്ങുന്ന ട്വിൻ സിലിണ്ടർ 450 സിസി മോഡൽ. ഈ കഴിഞ്ഞ ഇ ഐ സി എം എ യിൽ അവതരിപ്പിച്ചിരുന്നു. അന്ന് സാഹസികൻ മാത്രമാണ് വന്നതെങ്കിലും.

പതിവ് പോലെ കൂടുതൽ മോഡലുകൾ എത്തുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. 450 സിസിയിൽ സാഹസികനൊപ്പം, പുതിയ ബൈക്കുകളുടെ വിവരം പുറത്ത് വന്നിരിക്കുകയാണ്.

” എഫ് 450 ആർ ” നേക്കഡ് മോഡൽ . ” എഫ് 450 എക്സ് ആർ ” – സ്പോർട്സ് ടൂറെർ . എന്നിവർക്കൊപ്പം ബിഎംഡബിൾയൂ വിൽ ഇപ്പോൾ അത്ര സജീവമല്ലാത്ത ” എഫ് 450 എസ് ” വേർഷൻ കൂടി അണിയറയിലുണ്ട്.

ബിഎംഡബ്ല്യു വിൻറെ പുതിയ കുഞ്ഞൻ

എസ് വേർഷൻ കൊണ്ട് ഉദ്ദേശിക്കുന്നത് സ്പോർട്സ് വേർഷൻ എന്നാണ്. സ്പോർട്സ് ബൈക്കിൻറെ രൂപമുള്ള സ്പോർട്സ് ടൂറെർ ആകാനാണ് വഴി. 2026 ഓടെ ആയിരിക്കും ഇവരുടെ ലോഞ്ച് പ്രതീക്ഷിക്കുന്നത്.

എഫ് 450 ജി എസ് പോലെ ഇന്ത്യയിൽ തന്നെയാണ് ഇവനെയും നിർമ്മിക്കുന്നത്. ഒപ്പം ടിവിഎസിൻറെ ആദ്യ ട്വിൻ സിലിണ്ടർ എൻജിൻ ഇതായിരിക്കും. എൻജിൻ വിശേഷങ്ങൾ നോക്കിയാൽ

450 സിസി , ലിക്വിഡ് കൂൾഡ് , ട്വിൻ സിലിണ്ടർ എൻജിനാണ് പവർപ്ലാൻറ്റ്. 48 എച്ച് പി കരുത്ത് പുറത്തെടുക്കുന്ന ഇവൻ കൺസെപ്റ്റ് വേർഷനിൽ വളരെ ലൈറ്റ് വൈറ്റ് ആണ്.

സോഴ്സ്

Leave a comment

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Related Articles

സി ബി 350 യുടെ ചേട്ടൻ വരുന്നു

ഹോണ്ട സി ബി 350 എത്തിയിട്ട് 4 വർഷം കഴിയുകയാണ്. അടുത്ത പടിയായി 500 റിട്രോ...

ബിഎസ്എ ഗോള്ഡ് സ്റ്റാര് 650 സ്ക്രമ്ബ്ലെർ അവതരിപ്പിച്ചു

ഇന്ത്യയിൽ ഈയിടെ അവതരിപ്പിച്ച ബിഎസ്എ ഗോള്ഡ് സ്റ്റാര് 650 യുടെ സ്ക്രമ്ബ്ലെർ വേർഷൻ അവതരിപ്പിച്ചു. ഗോൾഡ്...

ഡുക്കാറ്റി വി2 പോക്കറ്റ് ഫ്രണ്ട്‌ലിയായി എത്തി

ഡുക്കാറ്റിയുടെ മെയിൻ ഹൈലൈറ്റുകളാണ് ഡിസൈൻ , ടെക്നോളജി , പെർഫോമൻസ് എന്നിവ. ഇതിനൊപ്പം വിലയിലും പരിപാലന...

സുസുക്കി ജിക്സര് ന് വലിയ എൻജിൻ വരുമോ ???

സുസുക്കി ഇപ്പോൾ പൊതുവെ മടിയൻ രീതിയിലാണ് മുന്നോട്ട് പോകുന്നത്. സുസുക്കി ജിക്സര് ന് പുതിയ അപ്ഡേഷൻ...