തിങ്കളാഴ്‌ച , 9 ഡിസംബർ 2024
Home International bike news ബിഎസ്എ ഗോള്ഡ് സ്റ്റാര് 650 സ്ക്രമ്ബ്ലെർ അവതരിപ്പിച്ചു
International bike news

ബിഎസ്എ ഗോള്ഡ് സ്റ്റാര് 650 സ്ക്രമ്ബ്ലെർ അവതരിപ്പിച്ചു

ബി 65 സ്ക്രമ്ബ്ലെർ എന്നാണ് പേര്

ബിഎസ്എ ഗോള്ഡ് സ്റ്റാര് 650 യുടെ സ്ക്രമ്ബ്ലെർ വേർഷൻ ഷോക്കേസ് ചെയ്തു
ബിഎസ്എ ഗോള്ഡ് സ്റ്റാര് 650 യുടെ സ്ക്രമ്ബ്ലെർ വേർഷൻ ഷോക്കേസ് ചെയ്തു

ഇന്ത്യയിൽ ഈയിടെ അവതരിപ്പിച്ച ബിഎസ്എ ഗോള്ഡ് സ്റ്റാര് 650 യുടെ സ്ക്രമ്ബ്ലെർ വേർഷൻ അവതരിപ്പിച്ചു. ഗോൾഡ് സ്റ്റാറിനെ അടിസ്ഥാനപ്പെടുത്തിയാണ് എത്തിയെങ്കിലും യെസ്‌ഡി, ജാവ തുടങ്ങിയ –

ബ്രാൻഡുകളുടെ ചില ഘടകങ്ങളും പുത്തൻ മോഡലിൽ എത്തിയിട്ടുണ്ട്. ഇനി റോഡ്സ്റ്റർ സ്ക്രമ്ബ്ലെർ ആക്കിയപ്പോൾ ഉള്ള മാറ്റങ്ങൾ നോക്കാം.

  • ഷാസി, ഇന്ധനടാങ്ക് എന്നിവ അത് പോലെ തന്നെ തുടരുമ്പോൾ
  • ഇരുഅറ്റത്തും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്, ഹെഡ്‍ലൈറ്റ് ചെറുതാക്കിയപ്പോൾ , ഓഫ് റോഡർ ആയതിനാൽ
  • മുൻ മഡ്ഗാർഡ് ഉയർത്തിയാണ് വച്ചിരിക്കുന്നത്
  • പിൻവശം സ്ക്രമ്ബ്ലെർ രീതിയിൽ ചെറിയ ടൈൽ ലൈറ്റ്, ഫ്ലെക്സിബിൾ ആയ പിൻ മഡ്ഗാർഡ് എന്നിവ വന്നപ്പോൾ
  • എക്സ്ഹൌസ്റ്റ് കുറച്ച് ഉയർത്തി മസ്ക്കുലർ രീതിയിലാണ് ഡിസൈൻ ചെയ്തിരിക്കുന്നത്
  • ബ്രേക്കിംഗ് അതുപോലെ തന്നെ തുടരുമ്പോൾ
  • മുൻ വീൽ 18 ൽ നിന്ന് 19 ഇഞ്ചിലേക്ക് മാറ്റി
  • സ്പോക്ക് വീലിനൊപ്പം കൊടുത്തിരിക്കുന്ന ടയർ ഡ്യൂവൽ പർപ്പസ് ആണ്
  • ഒഫീഷ്യലി വ്യക്തത ഇല്ലെങ്കിലും സസ്പെൻഷൻ ട്രാവൽ കുറച്ച് കൂട്ടുമെന്ന് ഉറപ്പാണ്
  • ഇനിയാണ് ജാവ യെസ്‌ഡിയിൽ നിന്ന് വന്ന സംഭവം മീറ്റർ കൺസോൾ
  • സീറ്റിലും മാറ്റമുണ്ട് , ഓഫ് റോഡർ ആയതിനാൽ കൂടുതൽ ഗ്രിപ്പ് ഉള്ള ചെറിയ സീറ്റുകളാണ്

പതിവ് പോലെ ഇന്റർനാഷണൽ മാർക്കറ്റിൽ ആദ്യം എത്തി. അടുത്ത വർഷം ഇവനെയും ഇന്ത്യയിൽ പ്രതീക്ഷിക്കുന്നുണ്ട്. റോഡ്സ്റ്റർ ബിഎസ്എ ഗോള്ഡ് സ്റ്റാര് 650 യെക്കാളും വിലയുണ്ടാകും ബി65 ന്.

ഏകദേശം 3.5 ലക്ഷത്തിന് അടുത്ത് വില പ്രതീക്ഷിക്കാം.

സോഴ്സ്

Leave a comment

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Related Articles

സി ബി 350 യുടെ ചേട്ടൻ വരുന്നു

ഹോണ്ട സി ബി 350 എത്തിയിട്ട് 4 വർഷം കഴിയുകയാണ്. അടുത്ത പടിയായി 500 റിട്രോ...

ബിഎംഡബിൾയൂ 450 സീരിസിൽ മൂന്ന് മോഡലുകൾ

ഇന്ത്യയിൽ ബിഎംഡബിൾയൂ നിർമിക്കാൻ ഒരുങ്ങുന്ന ട്വിൻ സിലിണ്ടർ 450 സിസി മോഡൽ. ഈ കഴിഞ്ഞ ഇ...

ഡുക്കാറ്റി വി2 പോക്കറ്റ് ഫ്രണ്ട്‌ലിയായി എത്തി

ഡുക്കാറ്റിയുടെ മെയിൻ ഹൈലൈറ്റുകളാണ് ഡിസൈൻ , ടെക്നോളജി , പെർഫോമൻസ് എന്നിവ. ഇതിനൊപ്പം വിലയിലും പരിപാലന...

സുസുക്കി ജിക്സര് ന് വലിയ എൻജിൻ വരുമോ ???

സുസുക്കി ഇപ്പോൾ പൊതുവെ മടിയൻ രീതിയിലാണ് മുന്നോട്ട് പോകുന്നത്. സുസുക്കി ജിക്സര് ന് പുതിയ അപ്ഡേഷൻ...