ചെറിയ കപ്പാസിറ്റിയിൽ ഭീകര മോഡലുകൾ നിർമ്മിക്കുന്ന ഇരുചക്ര ബ്രാൻഡുകളാണ് ജപ്പാനിലുള്ളത്. എന്നിട്ടും ഇവരുടെ ഈ ഭീകരന്മാരെ ആരെയും ഇന്ത്യയിൽ എത്തിച്ചിരുന്നില്ല. എന്നാൽ കവാസാക്കി മോട്ടോര് സൈക്കിള്സ് –
ഇന്ത്യയിലെ ഈ മുറവിളി കേട്ട് അവതരിപ്പിച്ച താരമായിരുന്നു ഇസഡ് എക്സ് 4 ആർ. 400 സിസി യിലെ ഏറ്റവും വില കൂടിയ ഈ 4 സിലിണ്ടർ ബൈക്കിന് വലിയ വരവേൽപ്പാണ് ലഭിച്ചു വന്നത്. ഈ തരംഗത്തിന് –

രണ്ടാം ഭാഗം പ്രതീക്ഷിച്ച് കവാസാക്കി മോട്ടോര് സൈക്കിള്സ് ഇറങ്ങുകയാണ്. തങ്ങളുടെ ഇസഡ് എക്സ് 4 ആർ ആറുമായി. ഒരു ആർ കൂടിയപ്പോൾ ഉണ്ടായ മാറ്റങ്ങൾ നോക്കാം. പ്രധാന മാറ്റം സസ്പെൻഷനിലാണ്. മുന്നിലും പിന്നിലും –
അഡ്ജസ്റ്റബിൾ സസ്പെൻഷനായിട്ടാണ് ഇവൻ എത്തുന്നത്. ഈ സസ്പെൻഷൻ എത്തുന്നത് ആകട്ടെ ഇസഡ് എക്സ് സീരിസിലെ വമ്പന്മാരിൽ നിന്നും. മാറ്റങ്ങളുടെ ലിസ്റ്റ് അവിടെയും അവസാനിക്കുന്നില്ല. –
ക്വിക്ക് ഷിഫ്റ്റർ സ്റ്റാൻഡേർഡ് ആയി എത്തുമ്പോൾ.കവാസാക്കിയുടെ തനതു നിറമായ ലൈം ഗ്രീൻ, ഇബോണിയിലാണ്. ഈ മാറ്റങ്ങൾക്ക് എല്ലാം കൂടി 61,000/- രൂപയാണ് അധികം നൽകേണ്ടത്.
എക്സ് ഷോറൂം വില വരുന്നത് 9.1 ലക്ഷം. അതായത് 900 സിസി, 4 സിലിണ്ടർ ബെസ്റ്റ് സെല്ലിങ് ഇസഡ് 900 നെക്കാളും 28,000/- രൂപ കുറവ്. നിങ്ങൾ ഏത് തിരഞ്ഞെടുക്കും എന്ന് കമൻറ്റ് ചെയ്യണെ.
മറ്റ് മാറ്റങ്ങളില്ല. അതേ 77 പി എസ് കരുത്തുല്പാദിപ്പിക്കുന്ന 399 സിസി, ഇൻലൈൻ 4 സിലിണ്ടർ എൻജിൻ തന്നെയാണ് ഇവന് ജീവൻ നൽകുന്നത്.എന്നാൽ ടോർകിൽ ചെറിയ വ്യത്യാസമുണ്ട്. 1.4 എൻ എം കുറഞ്ഞ് –
37.6 എൻ എം ആണ് ഇവൻറെ ടോർക്ക് വരുന്നത്. സീറ്റ് ഹൈറ്റ്, ഭാരം, ഇലക്ട്രോണിക്സ് തുടങ്ങിയവയെല്ലാം രണ്ടുപേർക്കും സെയിം സെയിം.
Leave a comment