ഞായറാഴ്‌ച , 16 മാർച്ച്‌ 2025
Home Bike news ആർ ട്ടി ആർ 160 4 വി സ്പെഷ്യൽ എഡിഷൻ അവതരിപ്പിച്ചു
Bike news

ആർ ട്ടി ആർ 160 4 വി സ്പെഷ്യൽ എഡിഷൻ അവതരിപ്പിച്ചു

ഇന്ത്യയിലെ ഏറ്റവും കരുത്തൻ കമ്യൂട്ടറുകളിൽ ഒന്നാണ് അപ്പാച്ചെ ആർ ട്ടി ആർ 160 4 വി. മികച്ച പെർഫോമൻസിനൊപ്പം ഫീച്ചേഴ്‌സുകളുടെ അതിപ്രസരവും ഇവനെ എതിരാളികളിൽ നിന്ന് വേറിട്ട് നിർത്തുമ്പോൾ തന്നെ  ഓരോ വർഷവും 160 4 വിയെ തേച്ചു മിനുക്കുകയാണ് ട്ടി വി എസ്.

2023 പടി വാതിലിൽ നിൽകുമ്പോൾ 160 4 വി യിൽ സ്പെഷ്യൽ എഡിഷനിൽ ചില മാറ്റങ്ങൾ കൊണ്ടുവന്നിരിക്കുകയാണ്. അതിൽ പ്രധാന മാറ്റം ഇപ്പോഴുള്ള സ്പെഷ്യൽ എഡിഷൻ മേറ്റ് ബ്ലാക്ക് ആണെങ്കിൽ  പുതിയവൻ പെർൾ വൈറ്റ് നിറമാണ്. ഒപ്പം സ്‌പോർട്ടിനെസ്സ് കൂട്ടുന്നതിനായി റെഡ് നിറവും സ്പെഷ്യൽ എഡിഷനിൽ എത്തിയിട്ടുണ്ട്. എന്നാൽ ഇന്ധനടാങ്കിൻറെ നടുവിലെ പാനലിലും പിൻ അലോയിലും ചുവപ്പ് നിറം എത്തുമ്പോൾ മുന്നിലെ അലോയ് കറുപ്പ് തന്നെയാണ് നൽകിയിരിക്കുന്നത്. സീറ്റും ചുവപ്പ് കറുപ്പ് കോമ്പിനേഷനിൽ തന്നെ. അഡ്ജസ്റ്റ് ചെയ്യാവുന്ന ബ്രേക്ക്, ക്ലച്ച് ലിവർ എന്നിവയും പുതിയ എഡിഷനുകളിലും നിലനിർത്തിയപ്പോൾ  

അടുത്ത മാറ്റം എത്തുന്നത് എക്സ്ഹൌസ്റ്റിലാണ് ബുൾപപ്പ് മെഷീൻ ഗണുകളുടെ ഡിസൈനിൽ നിന്ന് പ്രജോദനം ഉൾകൊണ്ട് എത്തുന്ന പുതിയ എക്സ്ഹൌസ്റ്റിന് ” ബുൾപപ്പ്”  എന്ന് തന്നെയാണ് പേരിട്ടിരിക്കുന്നത്. എന്നാൽ  പഴയ എക്സ്ഹൌസ്റ്റിനെക്കാളും  തടി കാഴ്ചയിൽ കൂടുമെങ്കിലും കണക്കിൽ  1 കെജി ഭാരക്കുറവുണ്ട് ഈ പുതിയ ഭാഗത്തിന്. ഈ എക്സ്ഹൌസ്റ്റ് മറ്റ് 160 4 വി വാരിയന്റിലും 200 നിരയിലും പ്രതീഷിക്കാം.  

എൻജിൻ അതേ 159.7 സിസി, ഓയിൽ / എയർ കൂൾഡ് എൻജിന് കരുത്ത് 17.55 എച്ച് പി യും , 14.73 എൻ എം തന്നെ. ബ്രേക്കിംഗ്, സസ്പെൻഷൻ, ടയർ എന്നിവ പഴയത് തന്നെ തുടരുമ്പോൾ വിലയിലും മാറ്റമില്ല. 1.3 ലക്ഷം രൂപയാണ് ഇവൻറെ എക്സ് ഷോറൂം വില വരുന്നത്.

Leave a comment

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Related Articles

കെടിഎം ഡ്യൂക്ക് 390 ക്ക് കലക്കൻ ഓഫർ

കെടിഎം ഡ്യൂക്ക് 390 ക്ക് 18,000/- രൂപ ഡിസ്‌കൗണ്ട് പ്രഖ്യാപിച്ച് ചൂട് മാറുന്നതിന് മുൻപ്. ഇതാ...

കെടിഎം 160 വരുന്നു ആർ 15 നെ ലക്ഷ്യമിട്ട്

കെടിഎം 125 സീരീസ് ഇന്ത്യയിൽ പിൻ‌വലിക്കാനുള്ള സാഹചര്യം നോക്കിയപ്പോൾ തന്നെ. നമ്മുക്ക് മനസ്സിലായ കാര്യമാണ്. ഒരു...

ടിവിഎസ് ജൂപ്പിറ്റര് 110 സിസി വില ( ഓബിഡി 2 ബി )

ടിവിഎസ് ജൂപ്പിറ്റര് 110 സിസി വില നോക്കാം . ഏപ്രിൽ 1 ന് പുതിയ മലിനീകരണ...

കെടിഎം 125 വില്പന നിർത്തുന്നു

ഇന്ത്യയിൽ ആർ 15 വി3 യുടെ വില്പന കണ്ട്. എൻട്രി ലെവൽ പ്രീമിയം നിരയിൽ എത്തിയവരാണ്...