വലിയ കാത്തിരിപ്പിന് ഒടുവിൽ റോയൽ എൻഫീൽഡ് ക്രൂയ്സർ മോഡൽ സൂപ്പർ മിറ്റിയോർ 650 നാളെ എത്തുകയാണ്. ഗ്ലോബൽ ലോഞ്ച് നാളെ ഇറ്റലിയിൽ ഇ ഐ സി എം എ 2022 ഓട്ടോ സ്‌പോയിൽയിൽ ഉണ്ടാകുമെന്ന് റോയൽ എൻഫീൽഡ് അറിയിച്ചിരുന്നു. അതിനൊപ്പം ചില പുതിയ വിവരങ്ങൾ കൂടി പുറത്ത് വരുന്നുണ്ട്.
റോയൽ എൻഫീൽഡ് പുതിയ നിരയിൽ എത്തുന്നത് പോലെ മൂന്ന് വിഭാഗങ്ങളായാകും ഇവനും എത്തുന്നത്. ആസ്ട്ര, സെലെസ്റ്റിൽ, ഇന്റെർസ്റ്റെല്ലർ എന്നിങ്ങനെയാണ് ആ മൂന്ന് വിഭാഗക്കാർ. ക്രാഷ് ഗാർഡ്, ടൂറിംഗ് മിറർ, പിലിയൺ ബാക്ക് റെസ്റ്റ്, സെന്റർ സ്റ്റാൻഡ്, വിൻഡ് സ്ക്രീൻ, നിറങ്ങൾ, ഗ്രാഫിക്സ് എന്നിവക്കൊപ്പം ട്രിപ്പെർ നാവിഗേഷനിൽ വരെ മാറ്റങ്ങളുമായാകും മൂന്ന് വിഭാഗങ്ങൾ എത്തുന്നത്. എന്നാൽ യൂറോപ്പിൽ എത്തുന്നതിനെക്കാളും കുറച്ചു മാറ്റങ്ങൾ ഇന്ത്യൻ സ്പെക്കിന് ഉണ്ടാകാൻ സാധ്യതയുണ്ട്. അതിന് ഉദാഹരണമാണ് യൂറോപ്പിൽ എത്തിയ ഹണ്ടർ 350.
എന്തായാലും നാളെ നാലുമണി വരെയെ അഭ്യുഹങ്ങൾക്ക് സഥാനമൊള്ളൂ. നാലു മണികഴിഞ്ഞാൽ ഏറെ നാളെത്തെ കാത്തിരിപ്പിന് തിരശീല വീഴുകയാണ്. ഇവനൊപ്പം ഇപ്പോഴുള്ള മോഡലുകളും ഭാവിയിൽ എത്താനുള്ള താരങ്ങളുടെ കൺസെപ്റ്റും എൻഫീൽഡിൻറെ പവിലിന്നിൽ ഉണ്ടാക്കും. ഇന്ത്യയിൽ എത്തുന്നത് റോയൽ എൻഫീൽഡ് റൈഡർ മാനിയയിലായിരിക്കും.
Leave a comment