1. ക്യു ജെ എസ് ആർ സി 250
ഇന്ത്യയിൽ ക്ലാസ്സിക് 350 യുടെ വിലക്ക് ലഭിക്കുന്ന ഒരു ഇരട്ട സിലിണ്ടർ മോഡൽ ഇപ്പോൾ ലഭ്യമാണ്. അതാണ് ക്യു ജെ യുടെ എസ് ആർ സി 250, ഇരട്ട സിലിണ്ടർ , പാരലൽ ട്വിൻ സിലിണ്ടർ എഞ്ചിനുമായി എത്തുന്ന ഇവന് കരുത്തിൽ ഏകദേശം ക്ലാസിക് 350 യുമായി ഒപ്പം പിടിക്കാൻ സാധിക്കുമെങ്കിലും ടോർകിൽ വലിയ തോതിൽ കുറവുണ്ട്. ഇന്ത്യയിൽ വളർന്ന് വരുന്ന ലൈറ്റ് വൈറ്റ് ക്ലാസ്സിക് മോഡലുകളെ ലക്ഷ്യമിട്ട് എത്തുന്ന ഇവൻറെ വിലയും ഇരട്ട സിലിണ്ടർ മോഡലുകളുമായി താരതമ്യപ്പെടുത്തുമ്പോൾ കുറവാണ്. 1.99 ലക്ഷം രൂപയാണ് ക്യു ജെ യുടെ അഫൊർഡബിൾ മോഡലിൻറെ വില.
2. റോയൽ എൻഫീൽഡ് 650 ട്വിൻസ്
ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിൽക്കപ്പെടുന്ന ഇരട്ട സിലിണ്ടർ ബൈക്ക്, ഈ നിരയിൽ ഏറ്റവും കരുത്തും കപ്പാസിറ്റിയും കൂടിയ ഇവന് 650 സിസി, പാരലൽ ട്വിൻ സിലിണ്ടർ, എയർ / ഓയിൽ കൂൾഡ് എൻജിനാണ്. 47 എച്ച് പി പുറപ്പെടുവിക്കുന്ന കരുത്തനെ തണുപ്പിക്കുന്നത്. വലിയ ഷോറൂം ശൃംഖല, കുറഞ്ഞ പരിപാലന ചിലവ് എന്നിവ 650 ട്വിൻസിൻറെ ഏതാനും കഴിവുകളിൽ ചിലത് മാത്രം. റോഡ്സ്റ്റർ 650 ക്ക് 2.7 ലക്ഷവും കഫേ റൈസർ 650 ക്ക് 2.86 ലക്ഷവുമാണ് ഇന്ത്യയിൽ എക്സ് ഷോറൂം വില ആരംഭിക്കുന്നത്.
3. കീവേ കെ ലൈറ്റ് 250 വി
ഇന്ത്യയിൽ എത്തിയ മറ്റൊരു ചൈനീസ് വി ട്വിൻ, ഇരട്ട സിലിണ്ടർ, കസ്റ്റമ് ബൈക്കുകളുടേത് പോലെയുള്ള രൂപഭാവവും ഇന്ത്യയിൽ ഇതുവരെ കാണാത്ത എൻജിൻ സ്പെക്കുമായാണ് കെ ലൈറ്റ് 250 വി എത്തുന്നത്. വി ട്വിൻ, എയർ കൂൾഡ്, 249 സിസി എൻജിനോട് കൂടിയ ഇവൻറെ കരുത്ത് 18.7 എച്ച് പി യാണ്. വില വരുന്നതാക്കാട്ടെ 2.89 ലക്ഷത്തിലുമാണ് ആരംഭിക്കുന്നത്.
4. കവാസാക്കി നിൻജ 300
ഇന്ത്യയിലെ ഏറ്റവും വലിയ പ്രീമിയം ഇരുചക്ര നിർമ്മാതാവായ കവാസാക്കിയുടെ ജീവവായു. വിലവർദ്ധന ബാധിക്കാത്ത ഒരു സിംഗം. അടുത്തവർഷം ഇന്ത്യയിൽ എത്തിയിട്ട് 10 വർഷം തികയാൻ നിൽക്കുന്ന നിൻജ 300 ന് വില തന്നെയാണ് ഏറ്റവും വലിയ ഹൈലൈറ്റ്, അന്നത്തെ വിലയേക്കാളും കുറവിനാണ് ഇപ്പോഴും വിൽക്കുന്നത് എന്നതാണ് ഇവനെ മറ്റ് മോഡലുകളിൽ നിന്ന് വ്യത്യസ്‍തനാക്കുന്നത്. സ്പോർട്സ് ടൂറെർ മോഡലായ ഇവന് കവാസാക്കിയുടെ 300 സിസി, പാരലൽ ട്വിൻ സിലിണ്ടർ എൻജിന് കരുത്ത് 39 പി എസ് ആണ്. വില 3.40 ലക്ഷം.
5. ക്യു ജെ എസ് ആർ വി 300
താഴെ നിന്ന് തുടങ്ങിയാൽ ചൈനീസ് ഭീമൻ ക്യു ജെ യുടെ വി ട്വിൻ ക്രൂയ്സർ ആണ് എസ് ആർ വി 300. 296 സിസി, വി ട്വിൻ, ലിക്വിഡ് കൂൾഡ് എൻജിൻ 30 എച്ച് പിയാണ് കരുത്ത് പകരുന്നത്. മോഡേൺ ക്രൂയ്‌സർ ഗണത്തിൽ പെടുത്താവുന്ന ഇവന് പ്രീമിയം മോഡലായാണ് അവതരിപ്പിച്ചിരിക്കുന്നത്. ഹാർലിയുടെ കുഞ്ഞൻ മോഡലായും പ്രതീഷിക്കുന്ന ഇവൻറെ വില 3.49 ലക്ഷം
Leave a comment