പൾസർ നിര കുറച്ചു നാളുകളായി വയസ്സായി തുടങ്ങി എന്ന് ചില പ്രചരണങ്ങൾ ഉണ്ടായിരുന്നു. എന്നാൽ യുവാക്കളെ ലക്ഷ്യമിട്ട് എത്തിയ പൾസർ എൻ എസ് 400 എത്തിയതോടെ. ചുറുചുറുക്കുള്ള പൾസർ എത്തി –
കഴിഞ്ഞിരിക്കുകയാണ്. ഈ പിടി ഇനി വിടാൻ ബജാജ് ഒരുക്കവുമല്ല. അതുകൊണ്ട് തന്നെ 400 സിസിയിൽ രാജാവ് ആവാനാണ് ബജാജിൻറെ നീക്കം. ഇപ്പോൾ കെ ട്ടി എം, ഹസ്കി, ട്രിയംഫ് എന്നിവരെല്ലാം കൂടി 25% –
ത്തിന് അടുത്താണ് 300 – 400 സിസിയിൽ മാർക്കറ്റ് ഷെയർ ഉള്ളത്. അത് 80% ത്തിന് മുകളിലേക്ക് എത്തിക്കുകയാണ് ബജാജിൻറെ നീക്കം. ( എൻ ബി : റോയൽ എൻഫീൽഡ് ഈ നിരയിൽ ഉള്ളതാണ്.
അതുകൊണ്ട് ചെറിയ വളരെ ചെറിയ മാറ്റങ്ങൾ പ്രതീക്ഷിക്കാം ). ഈ വലിയ മാർക്കറ്റ് ഷെയർ പിടിച്ചെടുക്കുന്നതിൻറെ ഭാഗമായി ചില പദ്ധതികളും അണിയറയിൽ ഒരുങ്ങുന്നുണ്ട്.
ബജാജ് 400 നിരയിൽ കുറച്ചധികം മോഡലുകളെയാണ് ഈ മാർക്കറ്റ് ഷെയർ പിടിച്ചെടുക്കാൻ വേണ്ടി അഴിയിച്ചു വിടുന്നത്. അതിൽ ഇനി അടുത്ത് എത്താൻ വലിയ സാധ്യതയുള്ളത് ഡോമിനർ തന്നെ.
പുതിയ ഇലക്ട്രോണിക്സ് എത്തുന്നതിനൊപ്പം ഭാരവും കുറച്ചാകും പുത്തൻ മോഡൽ എത്തുന്നത്. എന്നാണ് ഇപ്പോൾ കിട്ടുന്ന റിപ്പോർട്ടുകൾ. ചിലപ്പോൾ പുതിയ എൻജിനും പ്രതീക്ഷിക്കുന്നുണ്ട്.
- കെ ട്ടി എം ബിഗ് ബൈക്കുകൾ ഇന്ത്യയിലേക്ക്
- കില്ലിംഗ് പ്രൈസുമായി എൻ എസ് 400 ഇസഡ്
- എക്സ്പൾസ് 200 ന് കവാസാക്കിയുടെ മറുപടി
അവിടം കൊണ്ടും നിർത്താൻ ബജാജ് ഒരുക്കമല്ല. ആർ എസ് 400, എ ഡി വി 400 ഉം അണിയറയിൽ ഒരുങ്ങുന്നുണ്ട് എന്നാണ് ഇപ്പോഴത്തെ സംസാര വിഷയം.
Leave a comment