ലോകത്തിലെ ഏറ്റവും വലിയ ഇരുചക്ര ബ്രാൻഡുകളിൽ ഒന്നാണ് ഹീറോ മോട്ടോകോർപ്. എന്നാൽ വികസിത രാജ്യങ്ങളിൽ ഹീറോക്ക് വലിയ സാന്നിധ്യമില്ല. എന്നാൽ പുതിയ മാർക്കറ്റുകൾ തേടുന്നതിൻറെ ഭാഗമായി –
യൂറോപ്പിലേക്കും ഹീറോ എത്തുകയാണ്. അതിന് സൂചനയായി ഇത്തവണ ഹീറോ ഇ ഐ സി എം എ 2023 ൽ പുതിയ സ്കൂട്ടറുകളുടെ വലിയ നിര തന്നെ അവതരിപ്പിച്ചിരുന്നു. എന്നാൽ ഇവരെ എല്ലാം ഓവർടേക്ക് –

ചെയ്തുകൊണ്ട് യൂ കെ യിൽ ആദ്യം എത്തുന്ന മോഡലിനെ പ്രഖ്യാപിച്ചിരിക്കുകയാണ് ഹീറോ. മറ്റാരുമല്ല ഫ്ലാഗ്ഷിപ്പ് താരമായ മാവ്റിക്ക് തന്നെ. പക്ഷേ ഇവിടത്തെ എതിരാളിയായ റോയൽ എൻഫീൽഡുമായി –
അവിടെ ചെറിയൊരു ബന്ധമുണ്ട് ഹീറോക്ക്. റോയൽ എൻഫീൽഡിൻറെ യൂ കെ യിലെ ഡിസ്‌ട്രിബയൂഷൻ ചെയിൻ ആയ മോട്ടോ ജി ബി വഴിയാണ് ഹീറോയും യൂ കെ യിലെ ഷോറൂമുകളിൽ എത്തുന്നത്.
ഇതിനൊപ്പം മാവ്റിക്കിൻറെ വിലയിലും ഏകദേശം തീരുമാനം ആയിട്ടുണ്ട്. 5,000 പൗണ്ട് സ്റ്റെർലിങ് ആണ് ഇവൻറെ അവിടത്തെ വില വരുന്നത്. അത് കുറച്ച് കൂടുതലാണ് എന്നതാണ് സത്യം.
കാരണം സ്പീഡ് 400 ന് അവിടെ 4,995 ജി ബി പി, ക്ലാസ്സിക് 350 – 4,459 റ്റു 4,619 ജി ബി പി എന്നിങ്ങനെയാണ് വില വരുന്നത്. മാവ്റിക്കിന് പിന്നാലെ സൂം 125, 160 , വിദ മോഡലുകളും –
ഹീറോയുടെ കുടുംബത്തിൽ അധികം വൈകാതെ അണിചേരും.
Leave a comment