വെള്ളിയാഴ്‌ച , 17 ഒക്ടോബർ 2025
Home International bike news ഹീറോയും എൻഫീൽഡും ഒരു കയ്യിൽ
International bike news

ഹീറോയും എൻഫീൽഡും ഒരു കയ്യിൽ

യൂ കെ യിലെ വില കുറച്ചു കട്ടിയാണ്

hero mavrick launching soon in the UK
hero mavrick launching soon in the UK

ലോകത്തിലെ ഏറ്റവും വലിയ ഇരുചക്ര ബ്രാൻഡുകളിൽ ഒന്നാണ് ഹീറോ മോട്ടോകോർപ്. എന്നാൽ വികസിത രാജ്യങ്ങളിൽ ഹീറോക്ക് വലിയ സാന്നിധ്യമില്ല. എന്നാൽ പുതിയ മാർക്കറ്റുകൾ തേടുന്നതിൻറെ ഭാഗമായി –

യൂറോപ്പിലേക്കും ഹീറോ എത്തുകയാണ്. അതിന് സൂചനയായി ഇത്തവണ ഹീറോ ഇ ഐ സി എം എ 2023 ൽ പുതിയ സ്കൂട്ടറുകളുടെ വലിയ നിര തന്നെ അവതരിപ്പിച്ചിരുന്നു. എന്നാൽ ഇവരെ എല്ലാം ഓവർടേക്ക് –

mavrick launched in india

ചെയ്തുകൊണ്ട് യൂ കെ യിൽ ആദ്യം എത്തുന്ന മോഡലിനെ പ്രഖ്യാപിച്ചിരിക്കുകയാണ് ഹീറോ. മറ്റാരുമല്ല ഫ്ലാഗ്ഷിപ്പ് താരമായ മാവ്റിക്ക് തന്നെ. പക്ഷേ ഇവിടത്തെ എതിരാളിയായ റോയൽ എൻഫീൽഡുമായി –

അവിടെ ചെറിയൊരു ബന്ധമുണ്ട് ഹീറോക്ക്. റോയൽ എൻഫീൽഡിൻറെ യൂ കെ യിലെ ഡിസ്‌ട്രിബയൂഷൻ ചെയിൻ ആയ മോട്ടോ ജി ബി വഴിയാണ് ഹീറോയും യൂ കെ യിലെ ഷോറൂമുകളിൽ എത്തുന്നത്.

ഇതിനൊപ്പം മാവ്റിക്കിൻറെ വിലയിലും ഏകദേശം തീരുമാനം ആയിട്ടുണ്ട്. 5,000 പൗണ്ട് സ്റ്റെർലിങ് ആണ് ഇവൻറെ അവിടത്തെ വില വരുന്നത്. അത് കുറച്ച് കൂടുതലാണ് എന്നതാണ് സത്യം.

കാരണം സ്പീഡ് 400 ന് അവിടെ 4,995 ജി ബി പി, ക്ലാസ്സിക് 350 – 4,459 റ്റു 4,619 ജി ബി പി എന്നിങ്ങനെയാണ് വില വരുന്നത്. മാവ്റിക്കിന് പിന്നാലെ സൂം 125, 160 , വിദ മോഡലുകളും –

ഹീറോയുടെ കുടുംബത്തിൽ അധികം വൈകാതെ അണിചേരും.

സോഴ്സ്

Leave a comment

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Related Articles

ആഫ്രിക്ക ട്വിൻ സൂപ്പർ ലൈറ്റ്

ചൈനക്കാർ എവിടെ നല്ല ഡിസൈൻ കണ്ടാലും. തങ്ങളുടെ മോഡലുകൾക്ക് കൊടുക്കുന്നത് പതിവാണ്. അതുപോലെ ഒരു ഐറ്റം...

സിഎഫ് മോട്ടോ ലൈറ്റ് അവതരിപ്പിച്ചു

കാറുകളിൽ ബേസ് വാരിയൻറ്റ് എന്നത് പോലെ. ബൈക്കുകളിലും ആ ട്രെൻഡ് കൊണ്ടുവരുകയാണ് സിഎഫ് മോട്ടോ. അതിനായി...

യമഹ എയ്റോസ് ആൽഫ ആയി

ഇന്ത്യയിലെ എൻട്രി ലെവൽ പ്രീമിയം സ്കൂട്ടറായ യമഹ എയ്റോസ് ൻറെ 2025 വേർഷൻ അവതരിപ്പിച്ചു. ഇന്റർനാഷണൽ...

മാർക്കോ ഫ്രം ചൈന

ചൈനക്കാർ ഇപ്പോൾ വേറെ മൂഡിലാണ്. ഡിസൈൻ, ടെക്നോളജി എന്നിവയിൽ വളരെ പിന്നിലായ ചൈനീസ് ബൈക്ക് ബ്രാൻഡുകൾ....