പൾസറിൽ നിന്ന് നമ്മൾ ഏറെ കാത്തിരിക്കുന്ന മോട്ടോർസൈക്കിൾ ആണ് എൻ എസ് 400. ഈ മാസം ഇന്ത്യയിൽ എത്തുമെന്ന് പറഞ്ഞിരുന്ന ഇവൻറെ വരവ്. ചില സാങ്കേതിക കാരണത്താൽ കുറച്ചു കൂടി മാറ്റി –
വച്ചിരിക്കുകയാണ്. പുതിയ വാർത്ത അനുസരിച്ച് 2024 – 25 ആദ്യ പാദത്തിൽ ആയിരിക്കും ഇവൻ ഇന്ത്യൻ മണ്ണിൽ എത്തുന്നത്. കൂടുതൽ വ്യക്തമാക്കിയാൽ ഏപ്രിൽ, ജൂൺ വരെയുള്ള മാസങ്ങളിൽ.
പതിവ് പോലെ കെ ട്ടി എമ്മിൽ ഇപ്പോൾ എത്തിയിരിക്കുന്ന 390 എൻജിനെ അടിസ്ഥാനപ്പെടുത്തിയാകും. പുതിയ വലിയ പൾസറിൻറെ വരവ്. 200, 373 സിസി എൻജിൻ ഒരുക്കിയത് പോലെ ബജാജ് തന്നെയാകും
ഇവനെയും ട്യൂൺ ചെയ്യുന്നത്. അതുകൊണ്ട് തന്നെ വിലയിൽ വലിയ വ്യത്യാസം പ്രതീക്ഷിക്കാം. 2.15 ലക്ഷത്തിന് അടുത്തായിരിക്കും ഇവൻറെ വില വരുന്നത്.
വില കുറവായാലും, എൽ ഇ ഡി ഹെഡ്‍ലൈറ്റ്, ഡ്യൂവൽ ചാനൽ എ ബി എസ്, ഫുള്ളി ഡിജിറ്റൽ മീറ്റർ കൺസോൾ, ബ്ലൂറ്റുത്ത് കണക്റ്റിവിറ്റി, യൂ എസ് ഡി ഫോർക്ക് എന്നിവ പുത്തൻ മോഡലിൽ ഉണ്ടാകും.
ട്രാക്ഷൻ കണ്ട്രോൾ, റൈഡിങ് മോഡ്, സൂപ്പർ മോട്ടോ തുടങ്ങിയ ഇലക്ട്രോണിക്സിൽ ചിലതും പ്രതീക്ഷിക്കുന്നുണ്ട്.
Leave a comment