ഇന്ത്യയിൽ ഇലക്ട്രിക്ക് സ്കൂട്ടറുകളുടെ വില കുറക്കുന്ന കാലം ആണല്ലോ. അതുകൊണ്ട് വിദ വി 1 ഉം ആ വഴി തന്നെ. വി 1 പ്ലസിൻറെ വിശേഷങ്ങൾ നോക്കാം. ഏകദേശം 30,000/- രൂപയുടെ വ്യത്യാസമാണ് പ്ലസും പ്രോയും തമ്മിൽ ഉള്ളത്.
എന്നാൽ അത്ര വലിയ മാറ്റം ഒന്നും ഇരുവരും തമ്മിൽ ഇല്ല താനും. ഡിസൈൻ, അളവുകൾ എല്ലാം ഒരുപോലെ തന്നെ തുടരുമ്പോൾ. മാറ്റം വരുന്ന ഭാഗങ്ങൾ ഇവയൊക്കെയാണ്.
പൊന്നും വിലയുള്ള ബാറ്ററിയിലാണ് ആദ്യ വെട്ട്. 3.94 ൽ നിന്ന് 3.44 കെ ഡബിൾയൂ എച്ച് ബാറ്ററി പാക്ക് ആണ് ഊർജ്ജ സ്രോതസ്സ്. എന്നാൽ മോട്ടോറിൽ മാറ്റമില്ല. 25 എൻ എം ടോർക്ക് നൽകുന്ന 6 കെ. ഡബിൾ യൂ. എച്ച് മോട്ടോർ തന്നെ.
ബാറ്ററി ചെറുതായപ്പോൾ ആക്സിലറേഷനിൽ ചെറിയ കുറവുണ്ട്. .2 സെക്കൻഡ് കുറഞ്ഞ് 3.4 സെക്കൻഡ് വേണം ഇവന് 0 തിൽ നിന്ന് 40 ലെത്താൻ. പരമാവധി വേഗത മണിക്കൂറിൽ 80 കിലോ മീറ്റർ തന്നെ.
ഇലക്ട്രോണിക്സിലും ഇരുവരും തമ്മിൽ വലിയ മാറ്റങ്ങളില്ല.
- ക്രൂയിസ് കണ്ട്രോൾ
- നാവിഗേഷൻ
- 7 ഇഞ്ച് ട്ടി എഫ് ട്ടി മീറ്റർ കൺസോൾ
- കാൾ അലേർട്ട്
എന്നിവ രണ്ടുപേർക്കും ഒരു പോലെയാണ്. എന്നാൽ,
3 റൈഡിങ് മോഡ് നൽകിയെങ്കിലും കസ്റ്റമ് മോഡ് പ്ലസിന് നൽകിയിട്ടില്ല. ഫാസ്റ്റ് ചാർജിങ്ങോട് കൂടിയ 2 റീമൂവബിൾ ബാറ്ററി, ഒരു മിനിറ്റിൽ 1.2 കിലോ മീറ്റർ ചാർജ് നൽകാൻ പ്രാപ്തനാണ് അത് പ്രോയിലും പ്ലസിലും അങ്ങനെ തന്നെ.
പക്ഷേ ബാറ്ററി കപ്പാസിറ്റി കുറഞ്ഞതിനാൽ 10 കിലോ മീറ്റർ റേഞ്ച് കുറഞ്ഞ് 100 കിലോ മീറ്റർ ആണ് വിദ വി 1 പ്ലസിൻറെ റിയൽ വേൾഡ് റേഞ്ച് വരുന്നത്. വില നോക്കിയാൽ 1.15 ലക്ഷം രൂപയാണ് ഇവൻറെ കേരളത്തിലെ എക്സ് ഷോറൂം വില.
ഇവന് എതിരാളികളായി എത്തുന്നത് ഓല എസ് 1 എയർ (1.05 ലക്ഷം ), ഏഥർ 450 എസ് ( 1.1 ലക്ഷം), ബജാജ് ചേതക് അർബൻ ( 1.15 ലക്ഷം) എന്നിവരാണ്.
Leave a comment