സുസൂക്കി, കവാസാക്കി എന്നിവർ ലിറ്റർ ക്ലാസ്സ് സൂപ്പർ സ്പോർട്ട് മോഡലുകളിൽ നിന്ന് പിൻവാങ്ങുമ്പോൾ. കവാസാക്കി, ഹോണ്ട എന്നിവർ ഈ സെഗ്മെൻറ്റിനെ പുഷ്ട്ടിപ്പെടുത്തുകയാണ്.
ഇത്തവണ ഹോണ്ടയാണ് തങ്ങളുടെ സ്പെഷ്യൽ എഡിഷനുമായി എത്തിയിരിക്കുന്നത്. സി ബി ആർ 1000 ആർ ആർ ആർ ഫയർ ബ്ലേഡ് എസ് പി കാർബൺ എഡിഷൻ എന്നാണ് ഇവൻറെ മുഴുവൻ പേര്.
പേരിൽ ഉള്ളത് പോലെ തന്നെ കാർബൺ ഫൈബറിൻറെ അതി പ്രസരമാണ് ഇവനിൽ നിറയെ. ഹോണ്ടയുടെ മോട്ടോ ജി പി ബൈക്ക് ആയ ആർ സി 213 വിയിൽ നിന്നാണ് കാർബൺ ഘടകങ്ങൾ എത്തിയിരിക്കുന്നത്..
ഏതൊക്കെയാണ് കാർബൺ ഫൈബറിൽ എത്തിയിക്കുന്നത് എന്ന് ചോദിച്ചാൽ, വിങ്ലെറ്റ്സ്, എയർബോക്സ് കവർ, മുൻ മഡ്ഗാർഡ്, ഫയറിങ്ങിൻറെ മിഡ്‌ഡിൽ, അണ്ടർ കവിൾ. കാർബൺ ഫൈബറിലാണ്.
എന്നാൽ ഭാരത്തിൽ വലിയ കുറവില്ല. വെറും ഒരു കെ ജി കുറഞ്ഞ് 200 കെ ജി യാണ് ഇവൻറെ ഇപ്പോഴത്തെ ഭാരം. 300 എണ്ണം മാത്രം നിർമ്മിക്കുന്ന ഇവന്. ഓരോ മോഡലുകൾക്കും നമ്പറുകളും ടാങ്കിൽ കൊതിയിട്ടുണ്ട്.
യൂറോപ്പിൽ പുറത്തിറക്കുന്ന ലിമിറ്റഡ് എഡിഷന് . എൻജിൻ, ഇലക്ട്രോണിക്സ് സൈഡിൽ മാറ്റങ്ങളില്ല. എന്നാൽ വിലയിൽ വലിയ വ്യത്യാസം ഉണ്ടാകാൻ വഴിയുണ്ട്. വില ഇപ്പോൾ പ്രഖ്യാപിച്ചിട്ടില്ല.
Leave a comment