കവാസാക്കിയുടെ പുതിയ പ്ലാറ്റ്‌ഫോം ആണ് 500 എന്ന് വിളിക്കുന്ന 450 സിസി എൻജിനുമായി എത്തുന്ന നിര. അതിൽ ഇന്ത്യയിൽ നിൻജ 500, എലിമിനേറ്റർ എന്നിവർക്ക് ശേഷം. കവാസാക്കി ഈ നിരയിലെ വമ്പൻ –
മോഡലിനെ ഇന്ത്യയിൽ എത്തിക്കാൻ സാധ്യത. മറ്റാരുമല്ല കവാസാക്കിയുടെ ഹൈബ്രിഡ് നിൻജ 7 ആണ് ഇന്ത്യയിൽ എത്തുമെന്ന് ക്ലൂ നൽകിയിരിക്കുന്നത്. അതിന് സൂചനയായി ഡിസൈൻ –
ഇന്ത്യയിൽ പേറ്റൻറ്റ് ചെയ്തിരിക്കുകയാണ്. മൈലേജിനൊപ്പം വിലയിലും ഞെട്ടിക്കുന്ന രീതിയിലാണ് കവാസാക്കി ഇവനെ നിർമ്മിച്ചിരിക്കുന്നത്. ഡിസൈൻ പുതു തലമുറ നിൻജയുടെ പോലെ തന്നെ .
എന്നാൽ ഇവന് രൂപത്തിൽ ചെറിയ വ്യത്യാസം അവകാശപ്പെടാം. ഇനി എൻജിൻ സൈഡിലേക്ക് കടന്നാൽ മുകളിൽ പറഞ്ഞ ആളുകളുടെ അതേ അതേ എൻജിൻ തന്നെയാണ് ഇവനിലും ജീവൻ പകരുന്നത്.
എന്നാൽ ഹൈബ്രിഡ് ആയതിനാൽ ഒരു ഇലക്ട്രിക്ക് മോട്ടോറും ഇവനിലുണ്ട്. അതോടെ കരുത്ത് ഏകദേശം 70 പി എസിന് അടുത്ത് വരും. എന്നാൽ ഇലക്ട്രിക്ക് മോട്ടറും ഉള്ളതിനാൽ 1000 സിസി യുടെ കുതിപ്പ് –
നൽകുമെന്നാണ് കവാസാക്കി പറയുന്നത് അത് ഒരു ഹൈലൈറ്റ്. കഴിഞ്ഞിട്ടില്ല ഇവന് 27 കിലോ മീറ്റർ ഇന്ധനക്ഷമതയാണ് കവാസാക്കി അമേരിക്കയിൽ അവകാശപ്പെടുന്നത്.
1000 സിസിയുടെ അക്സെലറേഷൻ, 250 സിസി യുടെ മൈലേജ് എന്നിവ ഇവന് 5 സ്റ്റാർ റേറ്റിംഗ് നൽകുമ്പോൾ. വില കേട്ടാൽ ഈ ഗും എല്ലാം പോകും. 2.5 നിൻജ 500 വാങ്ങാം,ഇവൻറെ വിലക്ക്.
അമേരിക്കയിൽ 12,499 ഡോളർ ( 10.35 ലക്ഷം ഡോളർ) ആണ് ഇവൻറെ വില വരുന്നത്. ഈ വിലക്ക് താഴെയാണ് അവിടെ ഇസഡ് എക്സ് 6 ആറിൻറെ വില കൂടി എന്ന് ഓർക്കണം.
ഇന്ത്യയിൽ വിലയിൽ ഇത്ര വ്യത്യാസം വന്നാൽ ഇവൻ വിജയിക്കുമോ ??? എന്നാൽ കവാസാക്കി വേറെ മൂഡിൽ ആയതിനാൽ ഇവൻറെ വരവ് തള്ളിക്കളയാൻ സാധിക്കില്ല.
Leave a comment