ലോകത്തിലെ ഏറ്റവും ടോർക്ക് ഉല്പാദിപ്പിക്കുന്ന പ്രൊഡക്ഷൻ മോട്ടോർസൈക്കിൾ ആണ് ട്രിയംഫ് റോക്കറ്റ് 3. 2019 ൽ എത്തിയ അവസാന റോക്കറ്റ് 3 ക്ക് ഇതുവരെ ടോർക്കിൽ വെല്ലുവിളിയായി ഒരാൾ പോലും എത്തിയിട്ടില്ല.
എന്നാൽ വെറുതെ ഇരിക്കാൻ ട്രിയംഫ് തയ്യാറല്ല. തങ്ങളുടെ ടോർക്ക് റെക്കോർഡ് ഒന്ന് കൂടെ 2024 ൽ ഉയർത്തുകയാണ് റോക്കറ്റ് 3 സ്‌ട്രോമിലൂടെ. 221 എൻ എമ്മിൽ നിന്ന് 4 എൻ എം കൂടി 225 എൻ എം ആയിട്ടുണ്ട്.
കരുത്തിലാണ് വലിയ കുതിച്ചുചാട്ടം ഉണ്ടായിരിക്കുന്നത്. 15 എച്ച് പി കൂടി ഇപ്പോൾ 182 എച്ച് പി യാണ് അധികമായി ഇവൻ ഉല്പാദിപ്പിക്കുന്നത്. 2458 സിസി, 3 സിലിണ്ടർ എൻജിനാണ് പവർ പ്ളാൻറ്.
സ്‌പെകിൽ വലിയ മാറ്റങ്ങളില്ല. പക്ഷേ ക്രോമിൽ തിളങ്ങുന്ന ഭാഗങ്ങൾ എല്ലാം കറുപ്പിലേക്ക് മാറ്റിയിട്ടുണ്ട്. ഒപ്പം പുതിയ 3 നിറങ്ങൾ എന്നിവയാണ് പ്രധാനപ്പെട്ട മാറ്റങ്ങൾ ഒപ്പം വില കയറ്റവും ഉണ്ടായിട്ടുണ്ട്.
റോക്കറ്റ് 3 സ്‌ട്രോമിന് 2 വാരിയൻറ്റുകളാണ് ഉള്ളത്. അതിൽ ഇരുവർക്കും 2.09 ലക്ഷം വീതമാണ് കൂടിയിരിക്കുന്നത്. സ്റ്റാൻഡേർഡ് വേർഷന് 21.99 ലക്ഷവും ജി ട്ടിക്ക് 22.59 ലക്ഷവുമാണ്.
ഇന്ത്യയിലെ ഇപ്പോഴത്തെ എക്സ് ഷോറൂം വില. പ്രധാന എതിരാളി ഡുക്കാറ്റി ഡയവൽ വി4 ആണ് വില 25.91 ലക്ഷം.
Leave a comment