കെ ട്ടി എമ്മിൻറെ സഹോദരനായ ഹസ്കി മോഡലുകൾ. ഇന്ത്യയിൽ എത്തിയപ്പോൾ തുടങ്ങി വലിയ ജനസ്വീകാര്യത കിട്ടിയിരുന്നില്ല. അതിന് പ്രധാന കാരണം ഇന്ത്യൻ കണ്ടിഷനുകൾക്ക് അനുസരിച്ചല്ല ഇവനെ ഒരുക്കിയത് എന്നാണ്.
എന്നാൽ രണ്ടാം വരവിൽ ആ പ്രേശ്നങ്ങൾ എല്ലാം പരിഹരിച്ചാണ് വരവ്. കഴിഞ്ഞ തലമുറ പോലെ 250 യിൽ രണ്ടു മോഡലുകൾ ഇത്തവണ ഇല്ല. പകരം മോഡേൺ കഫേ റൈസർ താരം വിറ്റ്പിലിൻ മാത്രമാണ് വിപണിയിൽ എത്തിയിരിക്കുന്നത്.
വിറ്റ്പിലിൻ എന്ന പേര് മാത്രമാണ് പഴയ മോഡലിൽ നിന്ന് എടുത്തിരിക്കുന്നത് എന്ന് വേണം പറയാൻ. അതുപോലെയാണ് മാറ്റങ്ങളുടെ നിര വരുന്നത്. അപ്പോൾ മുന്നിൽ നിന്ന് തുടങ്ങാം.
- ഹെഡ്‍ലൈറ്റ് റൌണ്ട് തന്നെ, പക്ഷേ കറുത്ത ബോർഡർ നൽകിയിരിക്കുന്നു
- പഴയ മോഡലിനെ പോലെ അത്ര സ്‌പോർട്ടി ആയിട്ടുള്ള റൈഡിങ് ട്രൈആംഗിൾ അല്ല
- ക്ലിപ്പ് ഓൺ ഹാൻഡിൽ ബാർ എടുത്തു കളഞ്ഞു
- 9.5 ൽ നിന്ന് ഇന്ധനടാങ്ക് 13.5 ലിറ്ററിലേക്ക് എത്തിച്ചു
- സീറ്റ് 100 എം എം നീളം കൂട്ടിയിട്ടുണ്ട്, ഇതോടെ കൂടുതൽ സുഖകരമായ യാത്ര ഉറപ്പുവരുത്താം
- സീറ്റ് ഹൈറ്റിലും കുറവുണ്ട്, 22 എം എം കുറച്ച് 820 എം എം ആയി
- എന്നാൽ കുറവുണ്ടായിരുന്ന ഗ്രൗണ്ട് ക്ലീറൻസിൽ വൻവർധന 145 ൽ നിന്ന് 177 എം എം ആയി
- റൗണ്ടിന് പകരം ഡ്യൂക്ക് 250 യിൽ കണ്ട എൽ സി ഡി മീറ്റർ കൺസോൾ ആണ്.
- എന്നാൽ ഡ്യൂക്ക് 250 യിൽ ഇല്ലാത്ത ട്രാക്ഷൻ കണ്ട്രോൾ ഇവന് അവതരിപ്പിച്ചിട്ടുണ്ട് താനും
- സ്‌പോർട്ടി മോഡൽ ആയതിനാൽ ആകാം ആർ സി യിൽ കണ്ട തരം മുൻ മഡ്ഗാർഡ് ആണ്.
എൻജിൻ ഡ്യൂക്ക് 250 യുടേത് തന്നെ സ്വാഭാവികം. പക്ഷേ ഇത്തവണ എക്സ്ഹൌസ്റ്റും ഡ്യൂക്ക് 250 യുടേത് പോലെ അണ്ടർബെല്ലി ആണ്. ഡ്യൂക്ക് 250 യുമായി കുറച്ചധികം കാര്യങ്ങൾ ഷെയർ ചെയ്യുന്നതിനാലാകാം വിലയിലും കുറവുണ്ട്.
പഴയ മോഡലിനെക്കാളും 5000 രൂപ കുറവുണ്ട് പുത്തൻ 250 ക്ക്. ഇപ്പോൾ വില വരുന്നത് 2.19 ലക്ഷം രൂപയാണ്. ഡ്യൂക്ക് 250 യെക്കാളും 20,000/- രൂപ കുറവ്. ഇത്തവണ 250 ഇളക്കി മറക്കാനുള്ള കാര്യങ്ങൾ എല്ലാം നൽകിയാണ് വിറ്റ്പിലിൻ ഇറക്കി വിടുന്നത്.
ഇവനൊപ്പം നമ്മൾ കാത്തിരുന്ന ഒരാൾ കൂടി എത്തിയിട്ടുണ്ട്.
Leave a comment