ഹോണ്ടയുടെ ക്ലാസ്സിക് റോഡ്സ്റ്റർ സി ബി 350 യെ അടിസ്ഥാനപ്പെടുത്തി ഒരു എ ഡി വി അണിയറയിൽ. എന്ന് സൂചിപ്പിക്കുന്ന പേറ്റൻറ്റ് ചിത്രങ്ങളാണ് ഇപ്പോൾ ലീക്കായിരിക്കുന്നത്. കാഴ്ചയിൽ ഭൂരിഭാഗം കാര്യങ്ങളും ഹിമാലയനെ പോലെ ഉണ്ടെങ്കിലും.
ചില കാര്യങ്ങൾ സി ബി 350 യിൽ നിന്ന് തന്നെയാണ്. ലീക്കായ സ്കെച്ചിൽ നിന്ന് ചെറിയൊരു വിലയിരുത്തൽ നോക്കാം. എ ഡി വി ആയതിനാൽ ആദ്യം ഹിമാലയാൻറെ എഫക്റ്റിൽ നിന്ന് തുടങ്ങാം. വിൻഡ് സ്ക്രീൻ, മുന്നിലെ ബീക്ക്,
ഉയർന്ന ഹാൻഡിൽബാർ, ടാങ്ക്, സ്പ്ലിറ്റ് സീറ്റ്, പിൻ മഡ്ഗാർഡ്, സ്പോക്ക് വീലുകൾ, എക്സ്ഹൌസ്റ്റ് എന്നിവ –
ഹിമാലയനിൽ നിന്ന് എത്തിയപ്പോൾ. സി ബി 350 യിൽ നിന്ന് എടുത്തിരിക്കുന്നത് എൻജിൻ, പിൻ ഡ്യൂവൽ ഷോക്ക് അബ്‌സോർബേർസ് എന്നിവയാണ്.
സാഹസികന് പൊതുവെ മോണോ സസ്പെൻഷനാണ് കണ്ടു വരുന്നത്. എന്നാൽ മാവ്റിക്കിനെ പോലെ ഇവനും ഡ്യൂവൽ ഷോക്ക് തന്നെ. ഇന്ത്യയിൽ ഹോണ്ടയുടെ കുറച്ചധികം മോഡലുകൾ പേറ്റൻറ്റിൽ ഒതുങ്ങി നിൽക്കുന്നുണ്ട്.
എന്നാൽ ആരും വരുന്നത് കണ്ടിട്ടില്ല. ഇവൻറെ കാര്യം എന്താകുമെന്ന് കാത്തിരുന്ന് കാണാം. സി ബി 350 യെ അടിസ്ഥാനപ്പെടുത്തി ഒരു ക്രൂയ്‌സർ കൂടി അണിയറയിലുണ്ട്.
Leave a comment