റോയൽ എൻഫീൽഡ് 650 സീരിസിൽ പുതിയൊരു അവതാരം കൂടി. ഷോട്ട്ഗൺ എന്ന് പേരിട്ടിട്ടുള്ള ഇവനെ ആദ്യം കാണുന്നത് മോട്ടോവേഴ്സിൽ വച്ചാണ്. അന്ന് ലിമിറ്റഡ് എഡിഷനായി എത്തിയിരിക്കുന്ന ഇവൻറെ പ്രൊഡക്ഷൻ മോഡലാണ് ഇപ്പോൾ എത്തിയിരിക്കുന്നത്.
സൂപ്പർ മിറ്റിയോർ 650 യെ അടിസ്ഥാനപ്പെടുത്തിയിരിക്കുന്ന ഇവനെ എന്തൊക്കെ ചേരുവകൾ ചേർത്താണ് ഷോട്ട്ഗൺ ആകിയിരിക്കുന്നത് എന്ന് നോക്കാം.
- ആദ്യം സൂപ്പർ മിറ്റിയോർ എടുക്കുക – ബേസ് മോഡൽ -1
- ഫൂട്ട് പെഗ്ഗ്, ഹാൻഡിൽ ബാർ, ഒറ്റ സീറ്റ് എന്നിവ കുറച്ചു സ്‌പോർട്ടി ആയി ക്രമീകരിക്കുക
- സൂപ്പർ മിറ്റിയോറിനെക്കാളും കുറച്ചു ഉയർത്തിയാണ് എക്സ്ഹൌസ്റ്റ് പൊസിഷൻ
- ഇന്ധന ടാങ്കിൻറെ ഡിസൈൻ മാറിയതിനൊപ്പം കപ്പാസിറ്റി 13.8 ലിറ്ററിലേക്ക് കുറക്കാം
- ടയർ സൈസ് അപ്ഗ്രേഡ് ചെയ്യുക 100/90-18 // 150/70 -17 സെക്ഷൻ.
- വീൽ ബേസ് 1465 എം എം ലേക്ക് കുറക്കുക അതിനൊപ്പം നീളവും സ്വാഭാവികമായി കുറഞ്ഞു കൊള്ളും
- സീറ്റ് ഹൈറ്റ് കൂട്ടുക 765 എം എം
- ഗ്രൗണ്ട് ക്ലീറൻസ് 140 എം എം ആയി ഉയർത്തുക ( കുറച്ചു കുറവാണ് )
- ഇതൊടെ സ്വാഭാവികമായി നീളവും കൂടി കൊള്ളും
- മുകളിലെ വെട്ടികുറക്കലുകൾ കാരണം ഭാരത്തിൽ ഒരു കെ ജി കുറഞ്ഞ് 240 കെ ജി ആയിട്ടുണ്ട്.
ഇതൊക്കെയാണ് സൂപ്പർ മിറ്റിയോർ 650, ഷോട്ട്ഗൺ 650 ആക്കിയ റെസിപ്പി. ഇനി വിലയിലേക്ക് കടന്നാൽ സൂപ്പർ മിറ്റിയൊറിന് താഴെയാണ് ഇവൻറെ വില വരുന്നത്. 3.59 – 3.73 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്സ് ഷോറൂം വില തുടങ്ങുന്നത്.
Leave a comment