ഞായറാഴ്‌ച , 16 മാർച്ച്‌ 2025
Home Bike news പുതിയ മാറ്റങ്ങളോടെ ആർ 125
Bike news

പുതിയ മാറ്റങ്ങളോടെ ആർ 125

ഇന്ത്യൻ മോഡലിനെ കവച്ചു വക്കും

yamaha r125 2023 edition launched
yamaha r125 2023 edition launched

യമഹ സൂപ്പർ സ്പോർട്ട് നിരയിലെ ഏറ്റവും കുഞ്ഞൻ മോഡലാണ് ആർ 125. 2023 എഡിഷനിൽ ഏവരും കാത്തിരുന്ന ആർ 125 ൻറെ  നാലാം തലമുറയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ഇന്ത്യയിൽ എത്തിയ ആർ 15 വി 4 നെക്കാളും ഫീച്ചേഴ്സിൽ മുൻതൂക്കം ഇപ്പോൾ എത്തിയ മോഡലിനുണ്ട്.

ഡിസൈനിൽ ആർ 15 വി3 യുടെ ഡിസൈനുമായാണ് കഴിഞ്ഞ തലമുറ എത്തിയിരുന്നതെങ്കിൽ ഏറ്റവും പുതിയ ഡിസൈനായ ആർ 7, ആർ 15 വി4 ഡിസൈനിലാണ് പുതിയ ആർ 125 ഉം എത്തിയിരിക്കുന്നത്.  ഇന്ത്യയിൽ മൂന്നാം തലമുറയിൽ എത്തിയ  ബ്ലൂ ട്ടൂത്ത് കണക്റ്റിവിറ്റിയും നാലാം തലമുറയിൽ എത്തിയ  ട്രാക്ഷൻ കണ്ട്രോൾ ഇവന് ഇപ്പോഴാണ് ലഭിച്ചിരിക്കുന്നത് രണ്ടും സ്റ്റാൻഡേർഡ് ആണ്. ഇവക്കൊപ്പം ഇന്ത്യയിൽ എത്താത 5 ഇഞ്ച്  ട്ടി എഫ് ട്ടി ഡിസ്പ്ലേയോട് മീറ്റർ കൺസോൾ ആണ് 2023 എഡിഷൻ ആർ 125 ന് യമഹ നൽകിയിട്ടുണ്ട്.  

സ്പെസിഫിക്കേഷൻ മാറ്റം

ആദ്യം ചട്ടകൂടായ ഫ്രെമിൽ നിന്ന് തുടങ്ങാം കഴിഞ്ഞ തലമുറക്ക് സ്റ്റീലിലാണ് ഡെൽറ്റ ഫ്രെയിം നിർമ്മിച്ചതെങ്കിൽ ഇത്തവണ അലുമിനിയത്തിലാണ് നിർമ്മാണം. സസ്പെൻഷൻ മുന്നിൽ യൂഎസ് ഡി ഫോർക്കും പിന്നിൽ  മോണോ സസ്പെൻഷൻ കഴിഞ്ഞ തലമുറയിൽ തന്നെ ഉണ്ടായിരുന്നെങ്കിലും ഇത്തവണ മോണോയുടെ ട്രാവൽ കുറച്ചൊന്ന് കൂട്ടിയിട്ടുണ്ട്. ബ്രേക്കിംഗ് 292 / 220 സിംഗിൾ ഡിസ്ക് തന്നെ തുടരുന്നു. ടയർ സൈസിൽ വ്യത്യാസമില്ലെങ്കിലും ഇന്ത്യയിൽ എത്തിയതിനെക്കാൾ പ്രീമിയം മിഷിലിൻ പൈലറ്റ് സ്ട്രീറ്റ് ടയറാണ് അവിടെ. എൻജിൻ സൈഡിലും മാറ്റമില്ല. 125 സിസി, ലിക്വിഡ് കൂൾഡ്, വി വി എ, ടെക്നോളജിയോടെ എത്തുന്ന ഇവന് കരുത്ത് 15 എച്ച് പി യും ടോർക് 11.5 ഇനി എൻ എം വുമാണ്. 6 സ്പീഡ് ട്രാൻസ്മിഷന് സ്ലിപ്പർ ക്ലച്ച്, എ ബി എസ് തുടങ്ങിയ സുരക്ഷ സംവിധാനങ്ങൾ കഴിഞ്ഞ തലമുറയിൽ തന്നെ യമഹ നൽകിയിരുന്നു.    

വലുപ്പം കൂട്ടി കുഞ്ഞൻ ആർ  

മാറ്റങ്ങൾ അവിടം കൊണ്ടും തീരുന്നില്ല അളവുകളിലും യമഹ മാറ്റം വരുത്തിയിട്ടുണ്ട് കഴിഞ്ഞ തലമുറയെക്കാളും വലിയവനാണ് പുതിയ ആർ 125 . നീളം, വീതി, ഉയരം, വീൽബേസ്, ഗ്രൗണ്ട് ക്ലീറൻസ് എന്നിവയിൽ വർദ്ധന വന്നപ്പോൾ, സീറ്റ് ഹൈറ്റ് 5 എം എം കുറച്ച് 820 എം എം ആക്കി. ഭാരത്തിലും ഇന്ധനടാങ്കിൻറെ സംഭരണ ശേഷിയിലും മാറ്റമില്ല 11 ലിറ്ററും 144 കെജി തന്നെ തുടരുന്നു.

നിറം, വില  

ഇന്ത്യയിലെ പോലെ നിറങ്ങളുടെ വിസ്ഫോടനം ഒന്നും യമഹയുടെ കുഞ്ഞന്മാർക്ക് യമഹ നൽകിയിട്ടില്ല കഴിഞ്ഞ തലമുറയിലെ പോലെ ഐക്കൺ ബ്ലൂ,  യമഹ ബ്ലാക്ക് എന്നിങ്ങനെ രണ്ടു നിറങ്ങൾ മാത്രം. പുതിയ എം ട്ടി 125 ൻറെ പോലെ തന്നെ പുതിയ ആർ 125 ൻറെയും വില ഇപ്പോൾ ലഭ്യമല്ല.  

Leave a comment

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Related Articles

കെടിഎം ഡ്യൂക്ക് 390 ക്ക് കലക്കൻ ഓഫർ

കെടിഎം ഡ്യൂക്ക് 390 ക്ക് 18,000/- രൂപ ഡിസ്‌കൗണ്ട് പ്രഖ്യാപിച്ച് ചൂട് മാറുന്നതിന് മുൻപ്. ഇതാ...

കെടിഎം 160 വരുന്നു ആർ 15 നെ ലക്ഷ്യമിട്ട്

കെടിഎം 125 സീരീസ് ഇന്ത്യയിൽ പിൻ‌വലിക്കാനുള്ള സാഹചര്യം നോക്കിയപ്പോൾ തന്നെ. നമ്മുക്ക് മനസ്സിലായ കാര്യമാണ്. ഒരു...

ടിവിഎസ് ജൂപ്പിറ്റര് 110 സിസി വില ( ഓബിഡി 2 ബി )

ടിവിഎസ് ജൂപ്പിറ്റര് 110 സിസി വില നോക്കാം . ഏപ്രിൽ 1 ന് പുതിയ മലിനീകരണ...

കെടിഎം 125 വില്പന നിർത്തുന്നു

ഇന്ത്യയിൽ ആർ 15 വി3 യുടെ വില്പന കണ്ട്. എൻട്രി ലെവൽ പ്രീമിയം നിരയിൽ എത്തിയവരാണ്...