ഓരോ പുതിയ മലിനീകരണ ചട്ടം വരുമ്പോളും. പെട്രോൾ ബൈക്കുകളുടെ മൂർച്ച കുറയുകയാണ്. അതുപോലെയൊരു കഥയാണ് ഇനി പറയാം പോകുന്നത്. ഇന്ത്യയിലെ സൂപ്പർ താരങ്ങളിലെ ബെസ്റ്റ്
സെല്ലറുകളിൽ ഒരുവനായ ഇസഡ് 900 ൻറെ –
2025 വേർഷൻ അവതരിപ്പിച്ചിരിക്കുകയാണ്. പുതിയ ഇലക്ട്രോണിക്സ് ഒക്കെ എത്തിയെങ്കിലും. കരുത്തിൽ ചെറിയ കുറവുമായാണ് യൂറോ 5 + വേർഷൻ –
എത്തിയിരിക്കുന്നത്. കരുത്തിൽ 125 ൽ നിന്നും 123 പി എസ് എത്തിയപ്പോൾ. ടോർക്കിലും ചെറിയ കുറവുണ്ട്. 98.6 ൽ നിന്ന് 97.4 എൻ എമ്മിലേക്ക് എത്തിയിട്ടുണ്ട്. പക്ഷേ ഭാരത്തിൽ ഒരു കെജി കുറഞ്ഞിട്ടുണ്ട് –
- ഹൈഡ്രജന്‍ ഇന്ധനം കരുത്തിൽ കവാസാക്കി
- റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് നെ പിടിക്കാൻ കവാസാക്കി
- വീണ്ടും കവാസാക്കി മോട്ടോര്‍ സൈക്കിള്‍സ്
എന്ന കാര്യം കൂടി കൂട്ടി ചേർക്കട്ടെ. ഒപ്പം 2025 എഡിഷൻറെ പ്രധാന അപ്ഡേഷൻ എത്തിയിരിക്കുന്നത് ഇലക്ട്രോണിക്സിലാണ്. റൈഡ് ബൈ വയർ, ക്രൂയിസ് കണ്ട്രോൾ , ഐ എം യൂ , പുതിയ ലേഔട്ടിൽ വരുന്ന –
5 ഇഞ്ച് ടി എഫ് ടി ഡിസ്പ്ലേ എന്നിങ്ങനെയാണ് മാറ്റങ്ങളുടെ ലിസ്റ്റ് വരുന്നത്. ഇന്ത്യയിൽ വലിയ എതിരാളികൾ ഇല്ലെങ്കിലും. ഇന്റർനാഷണൽ മാർക്കറ്റിൽ ഏറ്റുമുട്ടാൻ പോകുന്നത് പുതിയ –
സി ബി 1000 ഹോർനെറ്റുമായാണ്. ലിറ്റർ ക്ലാസ്സ് നേക്കഡ് രണ്ടും കൽപ്പിച്ചാണ്. പഴയ ഇസഡ് 900 നെക്കാളും വില കുറവിലാണ് ഹോർനെറ്റ് അവതരിപ്പിച്ചിരിക്കുന്നത്. പക്ഷേ ഇന്ത്യയിൽ ലിറ്റർ ക്ലാസ്സ് –
ഹോർനെറ്റിൻറെ വിലയിൽ വലിയ മാജിക് ഒന്നും പ്രതീക്ഷിക്കേണ്ട.
Leave a comment