ഹീറോയുടെ ആദ്യ അപ്പർ പ്രീമിയം ബൈക്കായാണ് മാവ്റിക്ക് 440 എത്തുന്നത്. എക്സ് 440 യെ അടിസ്ഥാനപ്പെടുത്തിയാണ് എത്തുന്നത് എങ്കിലും. ഹീറോയിൽ എത്തുമ്പോൾ എൻജിൻ ഫീചേഴ്‌സ് ഉൾപ്പടെ പല മാറ്റങ്ങളും വരുത്തിയിട്ടുണ്ട്. മാവ്റിക്കിൻറെ 20 ഹൈലൈറ്റുകൾ നോക്കാം.
- 🌟 ഡിസൈൻ നോക്കിയാൽ എവിടെയൊക്കെയോ ഡയവൽ എഫക്റ്റ് കാണാം.
- 🌟 അതിന് പ്രധാന കാരണം ടാങ്ക് ഷോൾഡർ ഡിസൈനാണ്.
- 🌟 ഒപ്പം ഡി ആർ എല്ലും വലിയ പങ്കു വഹിക്കുന്നുണ്ട്.
- 🌟 പിന്നോട്ട് നീങ്ങിയാൽ സിംഗിൾ പീസ് സീറ്റ് ( 803 എം എം )
- 🌟 സാധാരണ കാണുന്ന തരം ഗ്രാബ് റെയിൽ കഴിഞ്ഞെത്തുന്നത്
- 🌟 ട്ടി വി എസ് റോനിനോട് സാമ്യമുള്ള പിൻവശതെക്കാണ്
- 🌟 ഫ്ലാറ്റ് ആയ എക്സ്ഹൌസ്റ്റ്, പില്ലിയൺ റൈഡറിനും കൂടുതൽ യാത്ര സുഖം നൽക്കും.
- 🌟 17 ഇഞ്ച് വീൽസിൻറെ ടയറുകൾ 110 // 150 സെക്ഷനാണ്.
- 🌟 ബ്ലൂറ്റുത്ത് കണക്റ്റിവിറ്റിയോട് കൂടിയ എൽ സി ഡി മീറ്റർ കൺസോൾ
- 🌟 നാവിഗേഷൻ, കാൾ, മെസ്സേജ് തുടങ്ങിയ വിവരങ്ങളും തെളിയും
- 🌟 എൻജിൻ അതെ 440 സിസി, ഓയിൽ കൂൾഡ് എൻജിൻ തന്നെ
- 🌟 36 എൻ എം ടോർക്കും 27 പി എസ് കരുത്തും പുറത്തെടുക്കും ( ട്യൂണിങ്ങിൽ മാറ്റമുണ്ട് 2,000 ആർ പി എം എത്തുമ്പോളേക്കും 90% ടോർക്കും ഇങ് എടുക്കാം )
- 🌟 6 സ്പീഡ് ട്രാൻസ്മിഷന് കൂട്ടായി സ്ലിപ്പർ ക്ലച്ചുമുണ്ട്
- 🌟 മുന്നിൽ 43 എം എം ടെലിസ്കോപിക് ഫോർക്കും പിന്നിൽ ഡ്യൂവൽ ഷോക്ക് അബ്സോർബർസുമാണ്
- 🌟 5 നിറങ്ങളിൽ ലഭ്യമാണ് ( വെള്ള // ചുവപ്പ്, നീല // ഫാൻറ്റം ബ്ലാക്ക്, എൻജിമ ബ്ലാക്ക് ) എന്നിങ്ങനെ
- 🌟 3 വാരിയൻറ്റിൽ ഇവൻ ലഭ്യമാണ് ( സ്പോക്ക് വീൽ, അലോയ് വീൽ + ട്വിൻ കളർ , ഡയമണ്ട് കട്ട് അലോയ് + ബ്ലൂറ്റുത്ത് )
- 🌟 അളവുകളിൽ കൂടി കണ്ണോടിച്ചാൽ 173 എം എം ഗ്രൗണ്ട് ക്ലീറൻസ്
- 🌟 187 – 191 കെജി വരെയാണ് ഭാരം.
- 🌟 ഫെബ്രുവരിൽ ഡെലിവറി തുടങ്ങുന്ന ഇവൻറെ വില ഇപ്പോൾ പ്രഖ്യാപിച്ചിട്ടില്ല.
- 🌟 ഹീറോയുടെ പ്രീമിയ ഷോറൂമുകൾ വഴിയാകും ഇവനെ വില്പനക്ക് എത്തിക്കുന്നത്.
എത്രയാണ് നിങ്ങൾ പ്രതീക്ഷിക്കുന്ന വില ???
Leave a comment