പഴയ കാല ബ്രാൻഡുകളെ തിരിച്ചെത്തിക്കുന്നതിൽ ഹോൾ സെയിൽ ഡീലർ ആയ മഹീന്ദ്രയുടെ ആവനാഴിയിലെ വലിയ അംബായ ബി എസ് എ. ഇതാ രണ്ടാം തവണയും ഇന്ത്യയിൽ സ്പോട്ട് ചെയ്തരിക്കുകയാണ്. മുഖം മുടിയില്ലാതെ വിലസുന്ന ബി എസ് എ ഗോൾഡ് സ്റ്റാർ പ്രൊഡക്ഷന് റെഡിയായി ആണ് നിൽക്കുന്നത്. ഇപ്പോൾ സ്പോട്ട് ചെയ്തപ്പോൾ മീറ്റർ കൺസോൾ കൂടി ചാര കണ്ണിൽപ്പെട്ടിട്ടുണ്ട്.
ഇന്റർനാഷണൽ മാർക്കറ്റിൽ കണ്ട അതേ മീറ്റർ കൺസോൾ തന്നെയാണ് ഇന്ത്യയിൽ എത്തിയിരിക്കുന്നത് വളരെ ലളിതമായ റൌണ്ട് ഡ്യൂവൽ കൺസോൾ അനലോഗ് മീറ്ററും ചെറിയ എൽ സി സ്ക്രീനും, ജാവ ബൈക്കുകളുടേത് പോലെ സൂചികൾ വിപരീതമായാണ് തിരിയുന്നത്. ഇടത് നിന്ന് വായിച്ചു തുടങ്ങിയാൽ ആദ്യ മീറ്റർ കൺസോളിൽ വേഗത മൈൽ പേർ ഹൌർ എന്ന യൂണിറ്റിൽ വലുതായി രേഖപെടുത്തിയപ്പോൾ ചെറുതായാണ് കിലോ മീറ്റർ പേർ ഹൌർ രേഖപ്പെടുത്തിയിരിക്കുന്നത് ഇന്ത്യൻ ലൗഞ്ചിലേക്ക് എത്തുമ്പോൾ അതിൽ മാറ്റം വരുമായിരിക്കാം. ഒപ്പം അവിടെ തന്നെയാണ് ഓടോ മീറ്റർ നൽകിയിരിക്കുന്നത്. ഒപ്പം ബി എസ് എ ലോഗോ കൂടിയാകുമ്പോൾ ഒന്നാമത്തെ മീറ്റർ കൺസോൾ ഫിനിഷ്. രണ്ടാമത്തേതിൽ ആർ പി എം മീറ്റർ ആണ് എന്നാൽ ഓടോ മീറ്റർ ഉള്ള സ്ഥലത്ത് ഇവിടെ നൽകിയിരിക്കുന്നത് ഫ്യൂൽ ഗേജ് ആണ്. ബി എസ് എ യുടെ ലോഗോ ഇവിടെയും തിളങ്ങുന്നുണ്ട്. ഇതാണ് ബി എസ് എ യുടെ മീറ്റർ കൺസോളിലെ വിശേഷം.
പ്രൊഡക്ഷന് റെഡി ആയി എത്തിയിരിക്കുന്ന മോഡൽ ലോഞ്ച് എന്നാണ് എന്ന് ഇപ്പോൾ പറഞ്ഞിട്ടില്ലെങ്കിലും അടുത്ത വർഷം പ്രതീഷിക്കാം. എൻഫീൽഡ് ഇന്റർസെപ്റ്റർ 650 ക്ക് എതിരാളിയായി എത്തുന്ന മോഡലിന് 650 സിസി, ലിക്വിഡ് കൂൾഡ്, സിംഗിൾ സിലിണ്ടർ എൻജിനാണ് കരുത്ത് പകരുന്നത്. 45 എച്ച് പി കരുത്തും 55 എൻ എം ടോർക് ഉല്പാദിപ്പിക്കുന്നഇവന് കരുത്ത് ടയറിൽ എത്തിക്കുന്നത് 5 സ്പീഡ് ട്രാൻസ്മിഷനാണ്. ഒരു സിലിണ്ടർ കുറച്ചാണ് എത്തിയതെങ്കിലും വിലയിൽ കാര്യമായ കുറവ് ഇന്റർനാഷണൽ മാർക്കറ്റിൽ ഉണ്ടായിട്ടില്ല.
Leave a comment