ഇന്ത്യയിൽ ഉത്സവകാലമായ സെപ്റ്റംബരിൽ മാസത്തെ വില്പന ഉച്ചിയിൽ നിൽക്കുക്കയായിരുന്നു പല വാഹന കമ്പനിക്കളും ഈ വർഷത്തെ തന്നെ ഏറ്റവും വലിയ വില്പന നടത്തിയപ്പോൾ, ഒക്ടോബറിൽ കുറച്ചൊന്ന് വീണിട്ടുണ്ട്. ഹീറോ , ഹോണ്ട , ട്ടി വി എസ് , ബജാജ്, സുസൂക്കി എന്നിവരെല്ലാം വില്പനയിൽ താഴോട്ട് പോയപ്പോൾ, എൻഫീൽഡ് മാത്രമാണ് 4% ശതമാനത്തിന് താഴെയെങ്കിലും വില്പനയിൽ കുറച്ചെങ്കിലും മുകളിൽ പോയ കമ്പനി. ഹീറോ, ഹോണ്ട എന്നിവർ 10% ത്തിന് മുകളിൽ ഇടിഞ്ഞപ്പോൾ കഴിഞ്ഞ മാസത്തെ ഒരേ ഒരു നെഗറ്റീവ് സെല്ലറായ ബജാജ് 7.5 ശതമാനത്തിൻറെ ഇടിവ് നേരിട്ടു. പഴയ പങ്കാളികളായ ട്ടി വി എസും ബാജ്ജും ഏകദേശം ഇടിവിൽ ഒരു പോലെയാണ് ക്ലോസ് ചെയ്തത്. എന്നാൽ ആശ്വാസമായിരിക്കുന്നത് കഴിഞ്ഞ വർഷത്തെ ഒക്ടോബറിലെ വില്പന നോക്കുകയാണെങ്കിൽ ഹീറോ ഒഴിച്ച് ബാക്കിയെല്ലാവരും വില്പനയിൽ മുന്നിലാണ് എന്നതാണ്.
ഒക്ടോബറിലെ വില്പന നോക്കാം.
കമ്പനി | സെപ്. 2022 | ഒക്ടോ 2022 | വ്യത്യാസം | % |
ഹീറോ | 442825 | 507690 | -64865 | -12.8 |
ഹോണ്ട | 425969 | 488924 | -62955 | -12.9 |
ട്ടി വി എസ് | 275934 | 283878 | -7944 | -2.8 |
ബജാജ് | 206131 | 222912 | -16781 | -7.5 |
എൻഫീൽഡ് | 76528 | 73646 | 2882 | 3.9 |
സുസൂക്കി | 69634 | 72012 | -2378 | -3.3 |
1497021 | 1649062 | -152041 | -9.2 |
Leave a comment