ഇന്ത്യയിൽ സാഹസിക മാർക്കറ്റിന് വലിയ ചലനങ്ങൾ ഉണ്ടായിട്ടും ചെറു വിരൽ എനാകാത്ത യമഹ. തങ്ങളുടെ ഇന്റർനാഷണൽ മാർക്കറ്റിലെ ഭീകര സാഹസികൻറെ 2025 വേർഷൻ അണിയറ യിൽ ഒരുക്കുന്നു.
അതിൻ്റെ തെളിവായി ടെനേരെ 700 ൻറെ ചാര ചിത്രങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. കാഴ്ചയിൽ മാത്രമല്ല സ്പെകിലും സാഹസികന് വലിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. രൂപത്തിൽ പുതിയ ഹെഡ്‍ലൈറ്റ് –

ഫയറിങ്ങിലെ മാറ്റം, പുതിയ റേഡിയേറ്റർ ഇൻട്ടെക്ക് എന്നിവ റീഡിസൈൻ ചെയ്തപ്പോൾ. സ്‌പെകിൽ ഇപ്പോൾ കണ്ടുപിടിച്ചിട്ടുള്ള പ്രധാന മാറ്റം സസ്പെൻഷനിലാണ്. മുന്നിലെ യൂ എസ് ഡി ഫോർക്ക് തുടരുമ്പോൾ –
തന്നെ പിൻ സസ്പെൻഷൻ ലിങ്കേജ് ടൈപ്പിലേക്ക് മാറ്റിയിട്ടുണ്ട്. അതുകൊണ്ട് തന്നെ പുതിയ മോഡലിന് കൂടുതൽ ട്രാവൽ ഉണ്ടാകാനാണ് സാധ്യത. ഇതൊക്കെയാണ് പ്രധാനപ്പെട്ട മാറ്റങ്ങൾ എൻജിൻ സൈഡിൽ-
വലിയ മാറ്റം ഉണ്ടാകാൻ സാധ്യതയില്ല. അതെ 689 സിസി പാരലൽ ട്വിൻ സിലിണ്ടർ എൻജിണ് 73 ബി എച്ച് പി കരുത്തും 68 എൻ എം ടോർക്കും ഉല്പാദിപ്പിക്കും. അടുത്ത വർഷം പകുതിയോടെ ആയിരിക്കും ഇവൻ –
ഇന്റർനാഷണൽ വിപണിയിൽ എത്തുന്നത്. ഇവൻറെ എതിരാളികളാണ് ഇന്ത്യയിൽ ഈ ഈയിടെ അവതരിപ്പിച്ച വി സ്‌ട്രോം 800 ഡി ഇ, ട്രാൻസ്ലപ് 750 എന്നിവർ. ഒപ്പം വരാനിരിക്കുന്ന എ ഡി വി 890 യും –

ഈ നിരയിൽ ഉള്ളത് തന്നെ. അതുകൊണ്ട് ഇവനെ ഇവിടെയും ഭാവിയിൽ പ്രതീക്ഷിക്കാവുന്നതാണ്.
hai