ഹോണ്ട ബൈക്ക് ക്കളെ കുറിച്ച് ക്വാളിറ്റിയിൽ മികച്ച അഭിപ്രായമാണ് പൊതുവെ ഉള്ളത്. എന്നാൽ വലിയ തിരിച്ചുവിളി നടത്തിയിരിക്കുകയാണ് ഇപ്പോൾ ഹോണ്ട. ബിഗ്വിങ് ഷോറൂമിലെ 300, 350 സിസി –
മോഡലുകൾ എല്ലാം ഈ തിരിച്ചുവിളിയുടെ ഭാഗമായിട്ടുണ്ട്. വില്ലനായി എത്തിയിരിക്കുന്നത്, വീൽ സ്പീഡ് സെൻസറിലെ തകരാർ ആണ്. ഇത് കുറച്ച് പ്രേശ്നമുള്ള കാര്യമാണ് എന്ന് പറയേണ്ടതില്ലല്ലോ.
സ്പീഡോ മീറ്റർ, ട്രാക്ഷൻ കണ്ട്രോൾ, എ ബി എസ് എന്നിവയെ ബാധിക്കുന്ന തകരാർ. എല്ലാം കൂടി ബ്രേക്കിങ്ങിനെ ബാധിക്കാൻ വലിയ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഹോണ്ട ഇത് –

അതിവേഗത്തിൽ പരിഹരിക്കാനാണ് നോക്കുന്നത്. മറ്റ് ഒഫീഷ്യൽ തിരിച്ചു വിളികളെ പോലെ സൗജന്യമായി തന്നെ റിപ്പയർ ചെയ്ത് നൽകും. ഈ തകരാർ ഉള്ള ഹോണ്ട ബൈക്ക് കൾ നിർമ്മിച്ചിരിക്കുന്നത്.
ഒക്ടോബർ 2020 മുതൽ ഏപ്രിൽ 2024 വരെയുള്ള കാലയളവിലാണ്. സിബി 300 എഫ് / ആർ, സി ബി 350 സീരീസ് എന്നിങ്ങനെ എല്ലാ മോഡലുകൾക്കും ഈ പ്രേശ്‍ന പരിധിയിൽ പെടും.
- ഹോണ്ട സി ബി 350 തന്നെ താരം
- ഹോണ്ട സിബിആർ 400 സിസി, 4 സിലിണ്ടർ വരുന്നു
- ഹോണ്ട മോട്ടോര്‍ കമ്പനി യുടെ കുഞ്ഞൻ ക്ലാസ്സിക്ക്
അതുകൊണ്ട് തന്നെ നിങ്ങളുടെ കൂട്ടുക്കാർ ഈ മോഡലുകൾ വാങ്ങിച്ചുട്ടുണ്ടെങ്കിൽ. അവർക്കും ഇത് ഷെയർ ചെയ്ത് കൊടുക്കുന്നത് അത്യാവശ്യമാണ്.
Leave a comment